IND vs ENG: നാണക്കേടിന്റെ റെക്കോഡ് തകര്‍ത്ത് ജോണി ബെയര്‍സ്‌റ്റോ തലപ്പത്ത്

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ ജോണി ബെയര്‍‌സ്റ്റോ അനാവശ്യ റെക്കോര്‍ഡ് തകര്‍ത്തു. പാകിസ്ഥാന്റെ ഡാനിഷ് കനേരിയയെ മറികടന്ന് അദ്ദേഹം ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന താരമായി. റെഡ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിനെതിരെ ബെയര്‍‌സ്റ്റോയുടെ എട്ടാം ഡക്കായിരുന്നു ഇത്.

ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടിയ കളിക്കാര്‍…

8* -ജോണി ബെയര്‍‌സ്റ്റോ
7 – ഡാനിഷ് കനേരിയ
7 – നഥാന്‍ ലിയോണ്‍
6 – ജെയിംസ് ആന്‍ഡേഴ്‌സണ്‍
6 – ഷെയ്ന്‍ വോണ്‍
6 – മെര്‍വിന്‍ ഡിലന്‍

41-ാം ഓവറിലെ നാലാം പന്തില്‍ കുല്‍ദീപ് യാദവിന്റെ സ്പിന്‍ ബോളില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ ഒരു അര്‍ദ്ധസെഞ്ച്വറി നേടാന്‍ പോലും ബെയര്‍‌സ്റ്റോയ്ക്ക് ആയിട്ടില്ല. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്നായി 98 റണ്‍സ് മാത്രമാണ് ജോണിയുടെ സമ്പാദ്യം. ഏഷ്യന്‍ രാജ്യങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വലംകൈയ്യന്‍ ബാറ്ററുടെ ശരാശരി 27.05 മാത്രമാണ്.

രാജ്കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 445 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗില്‍ മൂന്നാംദിനം ഇംഗ്ലണ്ട് 319ന് എല്ലാവരും പുറത്തായി. മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബെന്‍ ഡക്കറ്റ് 153 റണ്‍സെടുത്ത് പുറത്തായി. മറ്റാര്‍ക്കും അര്‍ദ്ധ സെഞ്ചുറി പോലും നേടാന്‍ സാധിച്ചില്ല. ടെസ്റ്റില്‍ ഇന്ത്യ 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പിടിച്ചു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്