IND vs ENG: ഇന്ത്യൻ നീക്കം വിചിത്രം, പണി ഇരന്നു വാങ്ങിയിരിക്കുന്നു; അപായ സൂചന നൽകി ഇംഗ്ലണ്ട് മുൻ നായകൻ

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ നിന്ന് ജസ്പ്രീത് ബുംറയുടെയും കുൽദീപ് യാദവിന്റെയും പേരുകൾ ഒഴിവാക്കിയതിൽ അത്ഭുതപ്പെട്ട് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ ആതർട്ടൺ. ജോലിഭാരം നിയന്ത്രിക്കാൻ ബുംറയ്ക്ക് വിശ്രമം നൽകിയപ്പോൾ, കുൽദീപിനേക്കാൾ വാഷിംഗ്ടൺ സുന്ദറിനാണ് ഇന്ത്യ മുൻഗണന നൽകിയത്. ബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റിനെ ശക്തിപ്പെടുത്താൻ ആഗ്രഹിച്ച ഇന്ത്യ, സ്പിൻ ഓൾറൗണ്ടറെയാണ് പരിഗണിച്ചത്. സായ് സുദർശൻ, ഷാർദുൽ താക്കൂർ എന്നിവരെ ഒഴിവാക്കി, നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.

“ജസ്പ്രീത് ബുംറയും കുൽദീപ് യാദവും പ്ലെയിംഗ് ഇലവന്റെ ഭാഗമാകേണ്ടതായിരുന്നു. പരമ്പരയിൽ നിങ്ങൾ 1-0 ന് പിന്നിലാണ്, നിങ്ങളുടെ മികച്ച കളിക്കാരെ ആവശ്യമുള്ള സമയമാണിത്. ടീം ഇന്ത്യയുടെ തിരഞ്ഞെടുപ്പിൽ ഞാൻ അത്ഭുതപ്പെടുന്നു. നേരത്തെ ഇന്ത്യയ്ക്ക് മികച്ച സ്പിന്നർമാർ ടീമിലുണ്ടായിരുന്നതിനാൽ, മുമ്പ് കുൽദീപ് കളിച്ചിട്ടില്ലെന്ന് എനിക്കറിയാം. പക്ഷേ അദ്ദേഹം ഇപ്പോൾ കളിക്കണമായിരുന്നു. കുൽദീപ് ഇതുവരെ 13 ടെസ്റ്റുകളിൽ മാത്രമേ കളിച്ചിട്ടുള്ളൂ, ”മൈക്കൽ ആതർട്ടൺ പറഞ്ഞു.

രവി ശാസ്ത്രി ആതർട്ടണിനോട് യോജിച്ചു. “ഞാൻ സമ്മതിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുൽദീപ് യാദവ് മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

പ്ലേയിംഗ് ഇലവൻ

ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈസൺ കാർസെ, ജോഷ് ടോങ്, ഷോയിബ് ബഷീർ.

ഇന്ത്യ: യശസ്വി ജയ്സ്വാൾ, ലോകേഷ് രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം