IND vs ENG: അവന് ന്യായീകരിക്കാനുള്ള അവകാശമില്ല, കളി വളരെ മോശം; വിമര്‍ശിച്ച് ഗവാസ്‌കര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ യുവ താരം ശുഭ്മാന്‍ ഗില്ലിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍. ചേതേശ്വര്‍ പുജാരയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന താരത്തിന് ആ റോളില്‍ ഇതുവരെ കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. മോശം പ്രകടനം തുടരുന്ന താരത്തിന് ന്യായീകരിക്കാനുള്ള അവകാശമില്ലെന്ന് ഗവാസ്‌കര്‍ വിമര്‍ശിച്ചു.

എന്ത് തരം ഷോട്ടാണ് അവന്‍ കളിക്കാന്‍ ശ്രമിച്ചത്. അവന്‍ ഉയര്‍ത്തി അടിച്ചാണ് പുറത്തായതെങ്കില്‍ അത് മനസിലാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മോശമായി കളിച്ച ഓണ്‍ഡ്രൈവാണത്. എല്ലാ കഷ്ടപ്പാടുകളും സഹിച്ച് നിലയുറപ്പിച്ച ശേഷമാണ് ഇത്തരമൊരു മോശം ഷോട്ട് കളിച്ചത്’- ഗവാസ്‌കര്‍ പറഞ്ഞു.

ഈ കളികൊണ്ട് ഗില്ലിന് ടെസ്റ്റില്‍ മുന്നോട്ട് പോകാനാവില്ലെന്ന് ദിനേഷ് കാര്‍ത്തികും മുന്നറിയിപ്പ് നല്‍കി. ‘ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗില്‍ സമ്മര്‍ദ്ദം കാണാന്‍ നിങ്ങള്‍ക്കാവും. ഇനിയും മോശം പ്രകടനങ്ങളുണ്ടായാല്‍ തന്റെ കരിയറിനെയത് പ്രതികൂലമായി ബാധിക്കുമെന്ന് അവനറിയാം. ഇത് അവന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്- കാര്‍ത്തിക് പറഞ്ഞു.

ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറിയ ശേഷം മികച്ച പ്രകടനം നടത്താന്‍ ഗില്ലിന് സാധിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ 66 പന്ത് നേരിട്ടെങ്കിലും 23 റണ്‍സാണ് താരത്തിന് നേടാനായത്. ടോം ഹാര്‍ട്ട്ലിയെ ബൗണ്ടറി കടത്താനുള്ള ഗില്ലിന്റെ ശ്രമം ഡക്കറ്റിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

Latest Stories

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..

കാല്‍മുട്ട് കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു, വെട്ടിക്കൊലപ്പെടുത്താനും ശ്രമം; ഭാര്യയെ വനത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

മെസിയുമായി താരതമ്യപ്പെടുത്തിയാൽ റൊണാൾഡോ എത്രയോ മുകളിലാണ്, സത്യം അറിയാവുന്നവർ പോലും അംഗീകരിക്കില്ല എന്ന് മാത്രം; ഇതിഹാസം പറയുന്നത് ഇങ്ങനെ

'എന്റെ പിഴ'; അവയവം മാറി ശസ്ത്രക്രിയ ചെയ്തത് തൻ്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടർ, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി

പഴയ പോലെ ചെറുപ്പമല്ല നിനക്ക് ഇപ്പോൾ, നിന്റെ മികവിൽ ഇന്ത്യ വിജയങ്ങൾ നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു; ലോകകപ്പിന് മുമ്പ് സഞ്ജുവിന് ഉപദേശവുമായി ഇതിഹാസം