IND VS ENG: 'ഡാ ചെക്കാ, നിന്നെ കൊണ്ട് ഒരിക്കലും ഇത്രയും റൺസ് അടിച്ചെടുക്കാൻ സാധിക്കില്ല': മത്സരത്തിനിടയിൽ നിതീഷ് കുമാർ റെഡ്ഡിയെ ചൊറിഞ്ഞ് ഹാരി ബ്രൂക്ക്

ഇം​ഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി. ഇം​ഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിം​ഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇം​ഗ്ലീഷ് പേസർമാരുടെ മിന്നും ബോളിം​ഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.

കെഎൽ രാഹുലിന്റെ ബാറ്റിം​ഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിം​ഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിം​ഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ ‍സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെ‌‌ടുത്ത് പുറത്താകാതെ നിന്നു.

എന്നാൽ മത്സരത്തിനിടയിൽ ഇന്ത്യൻ ബാറ്റർ നിതീഷ് കുമാർ റെഡ്ഡിയെ ചൊറിഞ്ഞ് ഇം​ഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. മത്സരത്തിന്റെ അഞ്ചാം ദിവസം ആദ്യ സെഷനിലാണ് ബ്രൂക്കിന്റെ വാക്കുകൾകൊണ്ടുള്ള ആക്രമണം. നീ ആരാണെന്നാണ് നിന്റെ വിചാരമെന്ന് ബാറ്റ് ചെയ്തുകൊണ്ടിരുന്ന നിതീഷിനോട് ബ്രൂക്ക് ചോദിച്ചു. ‘നമ്മൾ ഒരുമിച്ച് ഐപിഎല്ലിൽ സൺറൈസേഴ്സ് ടീമിലായിരുന്നത് ഞാൻ ഓർക്കുന്നു. അന്ന് നീ ഒരിക്കൽപോലും എന്നോട് സംസാരിച്ചിട്ടില്ലല്ലോ.’ ബ്രൂക്ക് നിതീഷ് റെഡ്ഡിയോട് പറഞ്ഞു.

ഇവിടെയും നിർത്തുവാൻ ബ്രൂക്ക് തയ്യാറായില്ല. ഇത് ഐപിഎൽ അല്ലെന്നും ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ട റൺസ് മുഴുവനും രവീന്ദ്ര ജഡേജ അടിച്ചെടുക്കേണ്ടി വരുമെന്നും ബ്രൂക്ക് നിതീഷിനോട് പറഞ്ഞു. സ്റ്റംപ് മൈക്കിലാണ് ഇം​ഗ്ലണ്ട് താരത്തിന്റെ വാക്കുകൾ പ്രതിഫലിച്ചത്.

Latest Stories

ഛത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ൽ; 80 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ര​ണ്ട് മാ​വോ​യി​സ്റ്റ് നേതാക്ക​ളെ വ​ധി​ച്ചു

മു​ണ്ട​ക്കൈ - ചൂ​ര​ൽ​മ​ല പു​ന​ര​ധി​വാ​സം: മു​സ്ലീം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വീ​ടു നി​ര്‍​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വ​ൻ വി​ജ​യം, 4126 പേ​ർ പ​ങ്കെ​ടു​ത്തു: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്

ദൈ​വ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​ർ ഭ​ഗ​വ​ത് ഗീ​ത​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ക്കു​ന്നു, പി​ണ​റാ​യി ന​ര​ക​ത്തി​ല്‍ പോ​കും: അ​ണ്ണാ​മ​ലൈ

'ശബരിമല മതേതര കേന്ദ്രം ആണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു, ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത'; കുമ്മനം രാജശേഖരൻ

ഈ ഗ്രാമത്തിൽ വൃത്തി അൽപം കൂടുതലാണ്.. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇന്ത്യയിൽ?

'റോയലായി' നിരത്തിലേക്ക് ഇലക്ട്രിക് തൊട്ട് ഹൈബ്രിഡ് വരെ!

കണ്ണടച്ച് എല്ലാം അപ്‌ലോഡ് ചെയ്യല്ലേ.. എഐയ്ക്ക് ഫോട്ടോ കൊടുക്കുന്നതിന് മുൻപ് രണ്ട് തവണ ചിന്തിക്കണം

ഐഐടി പാലക്കാടും ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് സാമൂഹ്യ സംരംഭകരെ കണ്ടെത്തുന്നതിനുള്ള ദിശ (DISHA) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

കെ ജെ ഷൈനെതിരായ സൈബർ അധിക്ഷേപം; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പരിശോധന, മൊബൈൽ പിടിച്ചെടുത്തു