IND VS AUS: ആ ഇതിഹാസങ്ങൾ 2027 ഏകദിന ലോകകപ്പ് കളിക്കും: റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തോൽവി. ഡിഎൽഎസ്സിലൂടെ മത്സരം 26 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ചെയ്ത ഇന്ത്യ 136 റൺസാണ് നേടിയത്. എന്നാൽ 21 ആം ഓവറിൽ ഓസ്‌ട്രേലിയ അനായാസം സ്കോർ മറികടന്നു.

ഇന്ത്യൻ ആരാധകർക്ക് നിരാശയായി മുൻ നായകൻ രോഹിത് ശർമയുടെയും വിരാട് കൊഹ്ലിയുടെയും മോശമായ ബാറ്റിംഗ് പ്രകടനം. രോഹിത് 8 റൺസിൽ പുറത്തായെങ്കിലും വിരാട് കോഹ്ലി അക്കൗണ്ട് തുറക്കാതെയും പുറത്തായി. ഇപ്പോഴിതാ രോഹിത് ശർമയും വിരാട് കോഹ്ലിയും 2027 ഏകദിന ലോകകപ്പ് കളിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസ നായകൻ റിക്കി പോണ്ടിങ്.

റിക്കി പോണ്ടിങ് പറയുന്നത് ഇങ്ങനെ:

“ഏകദിനത്തിൽ ടെമ്പോയും താളവും കണ്ടെത്തുന്നത് വലിയ കാര്യമാണ്. വലിയ. ബ്രേക്കിന് ശേഷം അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എല്ലാവർക്കും അതിന് കുറച്ച് സമയമെടുക്കും. എന്നാലും വിരാടും രോഹിത്തും ഉടനെ തന്നെ തിരിച്ചുവരവ് നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അഡ്‌ലെയഡ് ബാറ്റിങ്ങിനും ക്രിക്കറ്റ് കളിക്കാനും ഒരുപാട് അനുകൂലമാകുന്ന കാര്യമാണ്. എന്നാലും അവർ ഏകദിന ക്രിക്കറ്റിലെ മികച്ച ബൗളർമാരെയാണ് നേരിടുന്നത് അതിനാൽ തന്നെ കാര്യങ്ങൾ എളുപ്പമാവില്ല”

” എന്നാലും ചാമ്പ്യൻ കളിക്കാരെ ഒരിക്കലും തള്ളികളയാൻ സാധിക്കില്ല. വിരാടും രോഹിത്തും ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രി്ക്കറ്റർമാരാണ്. വിരാടാണ് 50 ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരൻ. അവരെ ഒരിക്കലും എഴുതി തള്ളരുത്. ടീമിന് വേണ്ടി സംഭാവന ചെയ്യാനും മത്സരങ്ങൾ ജയിപ്പിക്കാനും അവർക്ക് സാധിക്കും, അങ്ങനെ ചെയ്യുകയാണെങ്കിൽ 2027 ലോകകപ്പിൽ ഇരുവരുമുണ്ടാകും” പോണ്ടിങ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ