ബോളര്‍മാര്‍ മികവ് കാട്ടി; 'വൈറ്റ്‌വാഷ്' ഒഴിവാക്കി കോഹ്‌ലിപ്പട

ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സിന്റെ ആശ്വാസ ജയം. ഇന്ത്യ മുന്നോട്ടുവെച്ച 303 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 289 റണ്‍സിന് ഓള്‍ഔട്ടായി. 75 റണ്‍സ് നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

മാര്‍നസ് ലബുഷെയ്ന്‍ (7), സ്റ്റീവ് സ്മിത്ത് (7), മോയസ് ഹെന്റിക്വസ് (22), അലക്‌സ് കാരി (38), കാമറോണ്‍ ഗ്രീന്‍ (21), മാക്‌സ്‌വെല്‍ (59), ആഷ്ടണ്‍ ഏഗര്‍ (28) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ശര്‍ദ്ദുല്‍ താക്കൂര്‍ മൂന്നും ബുംറ, നടരാജന്‍ എന്നിവര്‍ രണ്ടു വീതവും കുല്‍ദീപ് യാദവ്, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസീസ് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

നായകന്‍ വിരാട് കോഹ്‌ലിയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 92 റണ്‍സ് നേടിയ പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 76 ബോള്‍ നേരിട്ട പാണ്ഡ്യ 1 സിക്‌സിന്റെയും 7 ഫോറിന്റെയും അകമ്പടിയില്‍ 92 റണ്‍സ് നേടി പുറത്താകാതെ നിന്നു.

152 ന് അഞ്ച് എന്ന നിലയില്‍ പതറിയ ഇന്ത്യയെ പാണ്ഡ്യ-ജഡേജ കൂട്ടുകെട്ടാണ് കരകേറ്റിയത്. ജഡേജ 50 ബോളില്‍ 3 സിക്‌സിന്റെയും 5 ഫോറിന്റെയും അകമ്പടിയില്‍ 66 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് 150 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. കോഹ്‌ലി 78 ബോളില്‍ 63 റണ്‍സ് നേടി.

ശിഖര്‍ ധവാന്‍ (16) ശുഭ്മാന്‍ ഗില്‍ (33) ശ്രേയസ് അയ്യര്‍(19) കെ.എല്‍ രാഹുല്‍ (5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസീസിനായി ആഷ്ടണ്‍ ഏഗര്‍ രണ്ട് വിക്കറ്റും സീന്‍ അബോട്ട്, ആദം സാംപ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest Stories

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും