ഓസ്‌ട്രേലിയക്കെതിരേ ഞായറാഴ്ച മൂന്നാം ടി20യില്‍ സഞ്ജു സാംസണിനു പകരം ജിതേഷ് ശര്‍മയെ കളിപ്പിച്ച ഇന്ത്യന്‍ ടീം മാനേ്‌ന്റെിന്റെ തീരുമാനത്തെ അഭിനന്ദിച്ച് മുന്‍ ഓപ്പണറും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. വളരെ നല്ല കാര്യമാണ് ഇന്ത്യ ചെയ്തതെന്നാണ് ശ്രീകാന്ത് പറയുന്നത്.
ഇന്ത്യന്‍ ടീം ഇന്ന് (മൂന്നാം ടി20) വളരെ നല്ലൊരു കാര്യം ചെയ്തിരിക്കുന്നു. സഞ്ജു സാംസിനു പകരം ജിതേഷ് ശര്‍മയെ ടീമിലേക്കു കൊണ്ടു വന്നതാണ് ഇത്. സഞ്ജു സാംസണ്‍ പാവം. അഞ്ച്, ഒന്ന്, ആറ്, എട്ട്, 11 എന്നിങ്ങനെ പല പൊസിഷനുകളിലായിട്ടാണ് അവനെ ഇന്ത്യ കളിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ജിതേഷ് ശര്‍മയെ ഫിനിഷറായി ടീമിലേക്കു കൊണ്ടു വന്നിരിക്കുകയാണ്. അതു വളര നല്ല കാര്യമാണ്- ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
ഇന്ത്യ ചാമ്പ്യന്മാരായ അവസാനത്തെ ഏഷ്യാ കപ്പിലെ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു കുല്‍ദീപ് യാദവ്. എന്നാല്‍ ഓസ്ട്രലിയയില്‍ ഒരു ടി29യില്‍ മാത്രം കളിപ്പിച്ച ശേഷം അവനെ നാട്ടിലേക്കു തിരിച്ചയക്കാന്‍ പോവുകയാണ്. ഇതു വളരെ സങ്കടകരമാണ്. എന്താണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കാണിക്കുന്നതെന്നു എനിക്കു മനസ്സിലാവുന്നല്ല.
ടീമില്‍ പല താരങ്ങളുടെയും കാര്യത്തില്‍ വല്ലാത്തൊരു അനിശ്ചിതാവസ്ഥയാണ് ഇപ്പോഴുള്ളത്. എന്തു ചെയ്യണം, ഏതു ചെയ്യണമെന്നു പോലും പല താരങ്ങള്‍ക്കും ഇപ്പോഴുമറിയില്ല. ഹാര്‍ദിക് പാണ്ഡ്യ ടി20 ടീമിലേക്കു വരാനിരിക്കുകയാണ്. അവന്‍ വന്നാല്‍ എന്തു സംഭവിക്കുമെന്നറിയില്ല- ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.