ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏത് വമ്പന്മാരും ഞങ്ങളുടെ ബോളിംഗിന് മുന്നിൽ ഒന്ന് വിറക്കും, വലിയ സ്കോറും ചെറിയ സ്കോറും ഞങ്ങൾ പ്രതിരോധിക്കും; വെളിപ്പെടുത്തലുമായി ഹർഷൽ പട്ടേൽ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഫാസ്റ്റ് ബോളർ ഹർഷൽ പട്ടേൽ പറയുന്നത് പ്രകാരം ആർ.സി.ബിയുടെ ബോളിംഗ് തങ്ങളുടെ യൂണിറ്റ് ബാറ്റിംഗ് നിരയെക്കാൾ വളരെ ശക്തം ആണെന്നാണ്. ചെണ്ട ബോളിംഗ് യൂണിറ്റ് എന്ന ഖ്യാതിയുള്ള ആർ.സി.ബി തുടർച്ചയായ രണ്ടാം മത്സരത്തിലും സ്കോർ പ്രതിരോധിച്ചതിന് പിന്നാലെയാണ് ഹർഷൽ പട്ടേൽ അഭിപ്രായം പറഞ്ഞത്.

ഐപിഎല്ലിലെ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 7 റണ്‍സ് ജയം നേടിയിരുന്നു . ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 190 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 20 ഓവറില്‍ 182 റണ്‍സെടുക്കാനെ ആയുള്ളു. അര്‍ദ്ധ സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍.

നാല് ഓവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേൽ, ആർ.സി.ബിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ഐ‌പി‌എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയിൽ ആർ‌സി‌ബി സഹതാരം മുഹമ്മദ് സിറാജിനോട് സംസാരിച്ച ഹർഷൽ, കഴിഞ്ഞ ഏഴ് മത്സരങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റിനേക്കാൾ നിലവിലെ സാഹചര്യങ്ങളിൽ അവരുടെ ബോളിംഗ് ശക്തമാണെന്ന് പരാമർശിച്ചു.

ഹർഷൽ പട്ടേൽ പറഞ്ഞു: “ഞങ്ങളുടെ ബോളിംഗ് ഡിപ്പാർട്ട്‌മെന്റ് അത്തരം സാഹചര്യങ്ങളിൽ കൂടുതൽ ശക്തമാണെന്ന് എനിക്ക് തോന്നുന്നു (ബാറ്റിംഗിനെക്കാൾ) കാരണം ഞങ്ങൾ രണ്ടുതവണ 175 പ്രതിരോധിച്ചു. എന്തുകൊണ്ടും ഈ സീസണിൽ ഞങ്ങളുടെ ബോളിംഗ് ഡിപ്പാർട്ട്മെന്റ് തന്നെയാണ് മികച്ചത്.”

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം