ഇന്ത്യ വിചാരിച്ചാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ തരിപ്പണമാക്കാം; നഗ്നസത്യം വെളിപ്പെടുത്തി റമീസ് രാജ

ടി20 ലോക കപ്പ് അടുത്തിരിക്കെ ഇന്ത്യ- പാകിസ്ഥാന്‍ പോരിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒക്ടോബര്‍ 24 നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന സൂപ്പര്‍ പോര്. ഇപ്പോഴിതാ പാകിസ്ഥാന്‍ ടീമിന് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് റമിസ് റാജ. വരുന്ന ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ടീമിന് ഒരു നിക്ഷേപകന്‍ ബ്ലാങ്ക് ചെക്ക് സ്പോണ്‍സര്‍ ചെയ്തിട്ടുണ്ടെന്നാണ് റമീസ് രാജ അറിയിച്ചിരിക്കുന്നത്. ഒപ്പം പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അവസ്ഥയും റമീസ് രാജ വിശദീകരിച്ചു.

‘പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഫണ്ടിന്റെ 50 ശതമാനവും ഇന്റനാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കുന്നതാണ്. ഐസിസിയുടെ ഫണ്ടില്‍ 90 ശതമാനവും വരുന്നത് ഇന്ത്യയില്‍ നിന്നുമാണ്. അവര്‍ ഐസിസിക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തിയാല്‍ പിസിബി തകര്‍ന്നു പോകും. തങ്ങള്‍ ഐസിസിക്ക് ഒന്നും നല്‍കുന്നില്ല.’

Ramiz Raja set to become PCB chairman | Dhaka Tribune

‘കഴിഞ്ഞ മാസം പാകിസ്ഥാനില്‍ കളിക്കാനെത്തിയ ന്യൂസിലാന്‍ഡ് ടീം അവരുടെ ഗവണ്‍മെന്റ് മുന്നറിയിപ്പനുസരിച്ച് അവസാന നിമിഷം മടങ്ങിയിരുന്നു. പിസിബിക്ക് നല്ല സാമ്പത്തിക ഭദ്രതയുണ്ടെങ്കില്‍ ടീമുകള്‍ കളിക്കാതെ മടങ്ങില്ല. മികച്ച ടീമും മികച്ച ക്രിക്കറ്റ് സാമ്പത്തിക രംഗവും ഉണ്ടാകുന്നത് വെല്ലുവിളിയാണ്.’ ഇന്‍റര്‍ പ്രൊവിഷണല്‍ കൗണ്‍സിലിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ റമീസ് രാജ പറഞ്ഞു.

യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആണ് വേദി.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിലവില്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് പോര് സംഭവിക്കുന്നത്. ലോക കപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനിട്ടില്ല. ഏകദിന, ടി20 ലോക കപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. ആദ്യ ടി20 ലോക കപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.

2019ലെ ഏകദിന ലോക കപ്പില്‍ അവസാനം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതാണ് പാകിസ്ഥാന് എടുത്തുപറയാനുള്ള നേട്ടം. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെയാണ് ടി20 ലോക കപ്പ്. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോക കപ്പ്, കോവിഡിനെ തുടര്‍ന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്.

Latest Stories

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്