രാമന്റെ അനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തി രാമക്ഷേത്രം കാണും: മുന്‍ പാക് താരം കനേരിയ

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നടന്ന ഭൂമിപൂജയെ പിന്തുണച്ച് മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ രംഗത്ത് വന്നിരുന്നു. ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും സംബന്ധിച്ച് ചരിത്രപരമായ ദിനമാണിതെന്ന് കനേരിയ ട്വീറ്റ് ചെയ്തത്. ഇപ്പോഴിതാ രാമന്റെ അനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തി രാമക്ഷേത്രം കാണുമെന്ന് പറഞ്ഞിരിക്കുകയാണ് താരം.

“രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയ്ക്ക് പിന്തുണ നല്‍കി ട്വീറ്റ് ചെയ്തത് ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ അല്ല. രാമ ഭക്തനായതിനാല്‍ മാത്രമാണ് അങ്ങനെ ചെയ്തത്. രാമന്റെ അനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തി രാമക്ഷേത്രം കാണും.” ഇന്ത്യാ ടിവിയുമായുള്ള അഭിമുഖത്തില്‍ കനേരിയ പറഞ്ഞു.

“ഭഗവാന്‍ ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, വ്യക്തിത്വത്തിലാണ്. തിന്മയ്ക്കു മേലുള്ള സത്യത്തിന്റെ വിജയത്തിന്റെ പ്രതീകമാണ് അദ്ദേഹം. ഇന്ന് ലോകമെമ്പാടും സന്തോഷത്തിന്റെ ഒരു തരംഗമുണ്ട്. ഇത് മഹത്തായ സംതൃപ്തി തരുന്ന നിമിഷമാണ്.” എന്നാണ് ജയ് ശ്രീരാം എന്ന ഹാഷ്ടാഗിനൊപ്പം രാമക്ഷേത്ര നിര്‍മ്മാണത്തിനായി നടന്ന ഭൂമിപൂജയെ പിന്തുണച്ച് കനേരിയ നേരത്തെ ട്വീറ്റ് ചെയ്തത്.

താന്‍ ഹിന്ദുവായതിന്റെ പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് അവഗണന നേരിട്ടുണ്ടെന്നും എന്നാല്‍ ഹിന്ദുവായതില്‍ താന്‍ ഏറെ അഭിമാനിക്കുന്നെന്നും അടുത്തിടെ കനേരിയ പറഞ്ഞിരുന്നു. വാതുവെയ്പ്പിന്റെ പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടുകയാണ് താരം.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...