ഇതൊക്കെ കണ്ടാൽ എങ്ങനെ കോഴയെന്ന് പറയാതിരിക്കും, പഞ്ചാബിനെ ജയിപ്പിക്കാൻ അവസാനം വരെ ശ്രമിച്ചിട്ടും അത് നടന്നില്ല എന്ന് മാത്രം; ഡൽഹി ക്യാപിറ്റൽസിനെതിരെ കോഴ ആരോപണം

ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ (PBKS) മോശം ഫീൽഡിംഗ് പ്രകടനത്തിന് ശേഷം ഡൽഹി ക്യാപിറ്റൽസ് കളിക്കാർ ആരാധകരുടെ രോഷം നേരിട്ടു. എന്തായാലും ഫീൽഡിങ്ങിലെ പിഴവുകൾ ടീമിന്റെ തോൽവിയിലേക്ക് നയിച്ചില്ല എന്ന് മാത്രം. കൂറ്റൻ സ്കോർ നേടിയിട്ടും അവസാനം വരെ വിറച്ച ഡൽഹി ഒടുവിൽ 15 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2023ലെ 64-ാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്തു. റിലീ റോസോവിന്റെ ഗംഭീരമായ 82* (37) പ്രകടനമാണ് അവരെ 213/2 എന്ന കൂറ്റൻ സ്‌കോറിലെത്തിച്ചത്. പൃഥ്വി ഷാ (54), ഡേവിഡ് വാർണർ (46), ഫിലിപ്പ് സാൾട്ട് (26*) എന്നിവർ മികച്ച സംഭാവന നൽകി.

ശിഖർ ധവാനെ ഗോൾഡൻ ഡക്കിന് പുറത്താക്കി ഇഷാന്ത് ശർമ രണ്ടാം ഇന്നിംഗ്‌സിൽ ഡിസിക്ക് മികച്ച തുടക്കം നൽകി. ഫീൽഡിൽ സ്വയം വരുത്തിയ പിഴവുകൾ കാരണം ഡൽഹി ക്യാപിറ്റൽസിന് അവിടെ നിന്ന് കാര്യങ്ങൾ പതുക്കെ കൈവിട്ട പോയി

അഥർവ ടൈഡെ (55), ലിയാം ലിവിംഗ്‌സ്റ്റൺ (94) എന്നിവരുടെ ഒന്നിലധികം ക്യാച്ചുകൾ അവർ കൈവിട്ടു അവർക്ക് ജീവൻ നൽകി. ഇരുവരും ഒരുപാട് റൺസ് കൂട്ടി ചേർക്കുകയും ഡൽഹിയെ വിറപ്പിക്കുകയും ചെയ്തു. അവസാന ഓവർ വരെ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ ജീവനോടെ നിലനിർത്തിക്കൊണ്ട്

ഈ കളി കോഴ്സ് തന്നെ, പഞ്ചാബിന് അവസരം ഉപയോഗിക്കാൻ പറ്റാതെ പോയി, ഉൾപ്പടെ നിരവധി അഭിപ്രായങ്ങളാണ് ഡൽഹിയുടെ മോശം ഫീൽഡിങ് ശ്രമങ്ങൾക്ക് ശേഷം വന്ന പ്രതികരണങ്ങൾ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ