RR VS PBKS: വെടിക്കെട്ട് എന്ന് പറഞ്ഞാൽ ഇതാണ് ചേട്ടന്മാരെ; പഞ്ചാബിനെതിരെ വൈഭവന്റെ സംഹാരതാണ്ഡവം

ഐപിഎലിൽ വീണ്ടും ഞെട്ടിച്ച് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവൻഷി. ഇപ്പോൾ നടക്കുന്ന മത്സരത്തിൽ പഞ്ചാബിനെതിരെ രാജസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് താരം നൽകിയത്. 15 പന്തുകളിൽ നിന്നായി 4 ഫോറും, 4 സിക്‌സും അടക്കം 40 റൺസാണ് താരം നേടിയത്. കൂടാതെ യശസ്‌വി ജൈസ്വാളും വെടിക്കെട്ട് പ്രകടനവുമായി ക്രീസിലുണ്ട്.

ആദ്യ ഇന്നിങ്സിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ സ്കോറാണ് നേടിയത്. 34 നു മൂന്നു വിക്കറ്റ് നഷ്ടത്തിൽ നിന്ന ടീം 20 ഓവർ പൂർത്തിയാക്കിയപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ്. പഞ്ചാബിനായി നേഹൽ വാധീരാ 70 റൺസും, ശശാങ്ക് സിങ് 59 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

രാജസ്ഥാൻ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് സഞ്ജു സാംസന്റെ വരവിനു വേണ്ടിയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം താരം പരിക്കിൽ നിന്ന് തിരികെ എത്തി. ഈ വർഷത്തെ സീസണിൽ നിന്ന് രാജസ്ഥാൻ റോയൽസ് പുറത്തായെങ്കിലും പഞ്ചാബ് കിങ്സിന്റെ പ്ലെഓഫ് സാധ്യതയ്ക്ക് തടസം നിൽക്കാൻ രാജസ്ഥാൻ റോയൽസിന് സാധിക്കും.

Latest Stories

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്