'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

കഴിഞ്ഞ വർഷം നടന്ന ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനെ നാണംകെട്ട തോൽവി സമ്മാനിച്ചാണ് ഇന്ത്യ പറഞ്ഞയച്ചത്. മാസങ്ങൾക്ക് ശേഷം ഇപ്പോഴിതാ ഇരു ടീമുകളും ടി-20 ലോകകപ്പിൽ ഏറ്റുമുട്ടുകയാണ്. പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ വെച്ചാണ് നടക്കുക. ഇപ്പോഴിതാ കിരീടം നേടണമെങ്കിൽ ഇന്ത്യൻ ടീമിനെപ്പോലെ മികച്ച രീതിയിൽ കളിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ.

2025 ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് കിരീടത്തിൽ മുത്തമിടാനായത് മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ടെന്ന് ആഘ പറഞ്ഞു. അതുപോലെ മികച്ച പ്രകടനം പുറത്തെടുത്താൽ പാകിസ്ഥാനും ചാമ്പ്യൻ പട്ടം ചൂടാമെന്നും അദ്ദേഹം വ്യക്തമാക്കി.

ടി-20 ലോകകപ്പിനായുള്ള പാകിസ്ഥാൻ ടീം: സൽമാൻ അലി ആഘ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്സാദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സയിം അയ്യൂബ്, ഷഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഉസ്മാൻ താരിഖ്.

Latest Stories

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്