ഈ താരം ഐ.പി.എൽ കളിച്ചാൽ വെല്ലാൻ ആരുമുണ്ടാകില്ല: കോഹ്ലിയുടെ പരാമർശത്തില്‍ ചിന്ത ഉടക്കി ക്രിക്കറ്റ് ലോകം

ഇതിഹാസ താരം സർ വിവിയൻ റിച്ചാർഡ്സിനോടുള്ള വിരാട് കോഹ്ലിയുടെ ആരാധന പരസ്യമായ രഹസ്യമാണ്. ഇപ്പോൾ വീണ്ടും തന്റെ  ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ വിവിയൻ റിച്ചാർഡ്സിനെ പുകഴ്ത്തി പറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കറും വിവിയൻ റിച്ചാർഡ്സുമൊക്കെ അവരുടെ കാലഘട്ടത്തിൽ ബാറ്റിങ്ങിൽ വിപ്ലവം  സൃഷ്ടിച്ചുവെന്നാണ്  കോഹ്ലി മുമ്പ് പറഞ്ഞത്.

സർ വിവിയൻ റിച്ചാർഡ്സിനൊപ്പം ഈ കാലഘട്ടത്തിൽ അദ്ദേഹം ഐപിഎൽ കളിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തെ വെല്ലാൻ  മറ്റാരും  ഉണ്ടാവില്ലെന്നായിരുന്നു കോഹ്ലിയുടെ ഏറ്റവും  പുതിയ പരാമർശം. ടി20 ക്രിക്കറ്റിന്റെ കളിരീതികളെക്കുറിച്ച് സർ വിവിയൻ റിച്ചാർഡ്സ് സംസാരിക്കുന്ന ഒരു വീഡിയോ കോഹ്ലി തന്ർറെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ്  ചെയ്തിരുന്നു. ടി20 മത്സരങ്ങൾ കളിക്കുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്ന്  സർ വിവിയൻ റിച്ചാർഡ്സ്  വീഡിയോയിൽ പറയുന്നുണ്ട്.

ഐപിഎല്ലിനെ പറ്റിയുള്ള വിവിയൻ റിച്ചാർഡ്സിന്ർറെ വീക്ഷണങ്ങളുള്ള വീഡിയോ ക്ലിപ്പിന് “ദ ബോസ്”  എന്ന് റിച്ചാർഡ്സിനെ വിശേഷിപ്പിച്ചാണ് കോഹ്ലി  ഷെയർ ചെയ്തത്.സർ വിവിയൻ റിച്ചാർഡ്സ് ഐപിഎൽ കളിച്ചിരുന്നുവെങ്കിൽ എന്തായിരിക്കും പെർഫോമൻസ് എന്നാണ ് വീഡിയോ ഏറ്റെടുത്ത ആരാധകരും അഭിപ്രായപ്പെടുന്നത്.

കോഹ്ലിയും വിവിയൻ റിച്ചാർഡ്സും ഒരുമിച്ച് ഒരുമിച്ച് ഒരു മാച്ചുണ്ടായാൽ എങ്ങിനെയെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നുണ്ട്. എക്കാലത്തേയും മികച്ച ബാറ്റർമാരിലൊരാളായ വിവിയൻ റിച്ചാർഡ്സ് റെക്കോർഡുകളുടെ കളിത്തോഴൻ കൂടിയാണ്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം