'ശ്രേയസിനെ ടി-20യിൽ ഭാഗമാക്കിയില്ലെങ്കിൽ നഷ്ട്ടം ഇന്ത്യക്ക് തന്നെയാണ്'; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ ജയം സ്വന്തമാക്കിയിരുന്നു പഞ്ചാബ് കിങ്‌സ്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ടീമിന് സാധിച്ചു. പ്രഭ്സിമ്രാന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും മികവിലാണ് പഞ്ചാബിന് വിജയികനായത്.

80 റൺസ് നേടിയ പ്രഭ്സിമ്രാന്റെ പ്രകടനവും 66 റൺസ് നേടിയ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് പ്രകടനവുമാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. 39 പന്തിൽ രണ്ട് സിക്‌സറും 11 ഫോറുകളും അടക്കമാണ് സിമ്രാൻ 80 റൺസ് നേടിയത്. വെറും 35 പന്തിൽ നാല് സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്.

പഞ്ചാബ് കിംഗ്സിനെ മുന്നിൽ നിന്ന് നയിക്കുന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് വേണ്ടി വാദിച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. അവിശ്വസനീയമായ ഫോമിൽ കളിക്കുന്ന ശ്രേയസിനെ ഇനിയും ഇന്ത്യൻ ടി20 ടീമിലേക്ക് പരിഗണിച്ചില്ലെങ്കിൽ അത് ഇന്ത്യയുടെ മാത്രം നഷ്ടമായിരിക്കുമെന്ന് അശ്വിൻ തുറന്നടിച്ചു.

“ഇത്രയൊക്കെ ചെയ്തിട്ടും ശ്രേയസ് അയ്യർ ഇപ്പോഴും ഇന്ത്യൻ ടി20 ടീമിന്റെയും നേതൃനിരയുടെയും ഭാഗമല്ലെങ്കിൽ, അത് അവരുടെ മാത്രം നഷ്ടമാണ്, അല്ലാതെ ശ്രേയസ് അയ്യരുടെയല്ല,” അശ്വിൻ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ