കോഹ്ലി മാത്രമല്ല, ആ താരവും ഇല്ലായിരുന്നെങ്കിൽ കിവീസിനോടുള്ള ഈ പരമ്പരയും വൈറ്റ് വാഷ് ആയേനെ: ആകാശ് ചോപ്ര

ന്യുസിലാൻഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ഇതോടെ ഏകദിന പരമ്പര കീവികൾ 2-1 നു സ്വന്തമാക്കി. 41 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി വിരാട് കോഹ്ലി, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്‌ഡി എന്നിവർ മാത്രമാണ് തിളങ്ങിയത്. കീവികൾക്ക് വേണ്ടി സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് 337 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.

ഇന്ത്യക്കായി വിരാട് കോഹ്ലി 108 പന്തിൽ 10 ഫോറും 3 സിക്‌സും അടക്കം 124 റൺസാണ് അടിച്ചെടുത്തത്. മത്സരത്തിൽ വിരാട് കോഹ്‌ലിക്ക് പുറമേ ഇന്ത്യക്കായി 57 പന്തിൽ രണ്ട് ഫോറും സിക്‌സും അടക്കം 53 റൺസ് നേടി നിതീഷ് കുമാർ റെഡ്ഢിയും, കൂടാതെ 43 പന്തിൽ നാല് ഫോറും നാല് സിക്‌സും അടക്കം 52 റൺസും നേടി ഹർഷിത് റാണയും മാത്രമാണ് പൊരുതിയത്. മത്സരത്തിൽ ഹർഷിത് റാണ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ മൂന്നു മത്സരവും തോൽക്കുമായിരുന്നു എന്ന് തുറന്ന് പറഞ്ഞരിക്കുകയാണ് ആകാശ് ചോപ്ര.

റാണയെ സമൂഹമാധ്യമങ്ങളില്‍ ഒരുപാട് പരിഹസിച്ചവരുണ്ട്. എന്നാല്‍ സ്വപ്നതുല്യമായ തിരിച്ചുവരവാണ് ഈ പരമ്പരയില്‍ അവൻ നടത്തിയത്. ആദ്യ ഏകദിനത്തില്‍ അവന്‍ നേടിയ 29 റണ്‍സ് ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഈ പരമ്പരയില്‍ 0-3ന് തോല്‍ക്കുമായിരുന്നു. ഇന്നലെ ഇന്‍ഡോറിൽ അവൻ ഫിഫ്റ്റി അടിക്കുകയും വിരാട് കോഹ്‌ലിക്ക് പിന്തുണ നൽകുകയും ചെയ്തു. അല്ലെങ്കിൽ ഇന്ത്യ 100 -150 റൺസിന് തോൽക്കുമായിരുന്നുവെന്നും ചോപ്ര കൂട്ടിച്ചേർത്തു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു