അവൻ എങ്ങാനും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ പാകിസ്ഥാൻ ഇത്ര റൺ പോലും നേടില്ലായിരുന്നു, ആ താരം ഈ ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഒന്നാമതുണ്ടാകും: റാഷിദ് ലത്തീഫ്

2023ലെ ഐസിസി ലോകകപ്പിൽ കുൽദീപ് യാദവ് ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി മാറുമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ് പറയുന്നു. ടൂർണമെന്റിൽ 23.40 ശരാശരിയിൽ യാദവ് ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റ് നേടിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളിലും ഇന്ത്യയുടെ വിജയശില്പികളിൽ പ്രധാനി കുൽദീപ് ആയിരുന്നു എന്ന് പറയാം.

ഒക്ടോബർ 14 ന് ചിരവൈരികളായ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ കുൽദീപ് വലിയ പങ്ക് വഹിച്ചു. ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിന് താരം മികച്ച സംഭാവന നൽകി. 33-ാം ഓവറിൽ സൗദ് ഷക്കീലിനെയും ഇഫ്തിഖർ അഹമ്മദിനെയും പുറത്താക്കി ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ രണ്ട് നിർണായക വിക്കറ്റുകൾ നേടി. മത്സരത്തിൽ 10 ഓവറുകളുടെ മുഴുവൻ ക്വാട്ടയും പൂർത്തിയാക്കിയ ഏക ഇന്ത്യൻ ബൗളർ കുൽദീപ് ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യൻ എക്‌സ്പ്രസിന്റെ കോളത്തിൽ റാഷിദ് ലത്തീഫ് പാകിസ്ഥാന്റെ ബാറ്റിംഗ് ഓർഡർ നേരിടുന്ന വെല്ലുവിളികളെ എടുത്തുകാണിച്ചു;

“കുൽദീപിന് എതിരെ, ഞങ്ങൾ ഭീരുക്കളായിരുന്നു, അവന്റെ 10 ഓവർ എങ്ങനെയെങ്കിലും തീർക്കാൻ ഞങ്ങൾ ശ്രമിച്ചു. കുൽദീപ് യാദവിനെ നന്നായി നേരിടൻ ഞങ്ങളുടെ താരങ്ങൾക്ക് സാധിച്ചില്ല. കുറച്ച് മത്സരങ്ങളിൽ അദ്ദേഹത്തിന് വിശ്രമം നൽകിയില്ലെങ്കിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു, ”അദ്ദേഹം എഴുതി.

കുൽദീപിന്റെ മികച്ച പ്രകടനം ഉണ്ടായിരുന്നിട്ടും, പ്ലേയിംഗ് ഇലവനിൽ രവിചന്ദ്രൻ അശ്വിന്റെ അഭാവത്തിൽ ലത്തീഫും ആശ്ചര്യം പ്രകടിപ്പിച്ചു.

“അശ്വിൻ പ്ലെയിംഗ് ഇലവനിൽ ഇല്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്റെ അഭിപ്രായത്തിൽ എല്ലാ മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിക്കണം. അശ്വിൻ കളിച്ചിരുന്നെങ്കിൽ ബോർഡിൽ 190ൽ എത്തുമായിരുന്നെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമിന്റെ ആദ്യ മത്സരത്തിൽ മാത്രം അശ്വിൻ കളിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫാസ്റ്റ് ബൗളർ ശാർദുൽ താക്കൂർ ടീമിൽ ഇടംനേടി. എന്തിരുന്നാലും കാര്യമായ സ്വാധീനം ചെലുത്താൻ താരത്തിന് സാധിച്ചില്ല.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും