Ipl

ഫിറ്റ് ആണെങ്കിൽ അവൻ ടീമിലുണ്ടാകണം, സൂപ്പർ താരത്തെ കുറിച്ച് ആകാശ് ചോപ്ര

ഐപിഎൽ 2022-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആർസിബി) ബുധനാഴ്ച (മേയ് 4) നടക്കുന്ന മത്സരത്തിന് ഫിറ്റ്നസ് ആണെങ്കിൽ, ബാറ്റിംഗ് ഓൾറൗണ്ടർ ശിവം ദുബെ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) പ്ലെയിംഗ് ഇലവനിൽ തിരിച്ചെത്തുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര അഭിപ്രായപെടുന്നു.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈയുടെ മുൻ മത്സരത്തിൽ 28-കാരൻ കളിച്ചിരുന്നില്ല. ധോണി തിരിച്ചുവന്നതോടെ ദുബൈയുടെ സ്ഥാനം തെറിച്ചുവെന്ന് ആരാധകർ പ്രതികരിച്ചിരുന്നു. പറിക്കാനോ കാരണം എന്നും വ്യക്തമല്ല.

“ശിവം ദുബെ, അവൻ ഫിറ്റ്നാണെങ്കിൽ, ടീമിൽ ഉണ്ടാകണം . ബാറ്റിംഗിലും ബൗളിങ്ങിലും രവീന്ദ്ര ജഡേജ കൂടുതൽ സംഭാവന നൽകേണ്ടതുണ്ട്. എന്നാൽ അയാൾക്ക് അതിന് കഴിയുമോ? ആർ‌സി‌ബിയ്‌ക്കെതിരെയായ ആദ്യ റൗണ്ട് പോരാട്ടത്തിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു , പക്ഷേ ഇപ്പോൾ നല്ല ഫോമിൽ അല്ല ജഡേജ.”

വൈകിട്ട് ഏഴരയ്‌ക്ക് പുനെയിലാണ് ആര്‍സിബി-സിഎസ്‌കെ മത്സരം. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമായ മത്സരങ്ങളാണ് ഇനിയെല്ലാം. ക്യാപ്റ്റനായി ധോണി എത്തിയതോടെ ചെന്നൈ ടീമിന്‍റെ തലവര മാറിയെന്നാണ് ആരാധകർ പറയുന്നത്. അതേസമയം രണ്ടാഴ്ചയായി ജയിച്ചിട്ടില്ല ബാംഗ്ലൂര്‍. 10 കളിയിൽ 10 പോയിന്‍റുള്ള ആര്‍സിബിക്ക് ഒരു തോൽവി പോലും പ്ലേ ഓഫിലേക്കുള്ള വഴി ശ്രമകരമാക്കും. മുന്‍നിര ബൗളര്‍മാര്‍ തിളങ്ങുമ്പോഴും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ പ്രശ്നമാണ്. ഹൈദരാബാദിനെതിരെ അര്‍ധസെഞ്ച്വറി നേടിയ വിരാട് കോലി കുറേക്കൂടി വേഗത്തിൽ സ്കോര്‍ ചെയ്യേണ്ടതും അത്യാവശ്യം. നായകന്‍ ഡുപ്ലെസി ആര്‍സിബി ബാറ്റര്‍മാരില്‍ മുന്നിലെങ്കിലും 10ൽ അഞ്ച് ഇന്നിംഗ്സിലും രണ്ടക്കം കണ്ടില്ല.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ