ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇംഗ്ലണ്ടിന് മികച്ച മുന്നേറ്റം; പോയിന്റ് പട്ടിക ഇങ്ങനെ

ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തെത്ത്്. വിന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കിയതോടെയാണ് ഇംഗ്ലണ്ട് നിലമെച്ചപ്പെടുത്തിയത്. വിന്‍ഡീസിനെതിരായ രണ്ട് വിജയത്തോടെ 80 പോയിന്റ് നേടിയ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ പിന്തള്ളിയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. 226 പോയിന്റാണ് ഇംഗ്ലണ്ടിന് ഇപ്പോഴുള്ളത്.

നിലവില്‍ ഇന്ത്യയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണുള്ളത്. 9 ടെസ്റ്റുകളില്‍ നിന്ന് 360 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാമതുള്ള ഓസ്ട്രേലിയയ്ക്ക് 10 മത്സരങ്ങളില്‍ നിന്ന് 296 പോയിന്റുണ്ട്. ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ എന്നിവരാണ് യഥാക്രം നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്.

നിലവിലെ സാഹചര്യത്തില്‍ ഓസ്ട്രേലിയക്കെതിരെ ഡിസംബറില്‍ നടക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം ഏറെ മികച്ചതാകും. കോവിഡ് കാലത്ത് ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയും ഇതാണ്. ഒരു ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടെ നാല് ടെസ്റ്റും മൂന്നു ഏകദിനങ്ങളുമാണ് ഓസ്ട്രേലിയന്‍ പര്യടനത്തിലുള്ളത്.

പാകിസ്ഥാനുമായാണ് ഇനി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര. നേരത്തെതന്നെ ഇംഗ്ലണ്ടിലെത്തിയ പാക് താരങ്ങള്‍ ഇപ്പോള്‍ ക്വാറന്റെയ്നിലാണ്. ആഗസ്റ്റ് 5 നാണ് ആദ്യ ടെസ്റ്റ്് ആരംഭിക്കുക. അഞ്ച് ടെസ്റ്റും മൂന്ന് ടി20യുമാണ് പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്.

Latest Stories

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍