'അവനാണ് നിലവിലെ മികച്ച ടെസ്റ്റ് ബോളര്‍'; മഞ്ജരേക്കറുടെ വിലയിരുത്തല്‍ തള്ളി ഇയാന്‍ ചാപ്പല്‍

നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബോളര്‍മാരിലൊരാള്‍ ആര്‍.അശ്വിനാണെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം ഇയാന്‍ ചാപ്പല്‍. അശ്വിനെ എക്കാലത്തെയും മികച്ചവനെന്ന് വിളിക്കാനാവില്ലെന്ന സഞ്ജയ് മഞ്ജരേക്കറുടെ അഭിപ്രായപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“എനിക്ക് സഞ്ജയുടെ അഭിപ്രായത്തിനെതിരേ ഒന്ന് രണ്ട് പോയിന്റുകള്‍ പറയാനുണ്ട്. നിങ്ങള്‍ ജോയല്‍ ഗാര്‍നറിനെ നോക്കുക. എത്ര അഞ്ച് വിക്കറ്റ് പ്രകടനം ജോയലിന്റെ പേരിലുണ്ട്. അധിമമൊന്നും ഇല്ല. എന്നാല്‍ അവന്‍ എത്രത്തോളം മികവുള്ളവനാണെന്ന് അവന്റെ റെക്കോഡുകള്‍ നോക്കുക.”

“അശ്വിന്‍ ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണിനെക്കാളും മികച്ചവനാണ്. ഇരുവരുടെയും കണക്കുകള്‍ നോക്കിയാല്‍ അത് വ്യക്തമാകും. ഇന്ത്യയുടെ ബോളിംഗ് ആക്രമണം വളരെ മികച്ചതാണെന്നാണ് കരുതുന്നത്. ഇംഗ്ലണ്ട് താരങ്ങള്‍ അശ്വിനെയും അക്ഷറിനെയും വളരെ കരുതലോടെ മാത്രമെ നേരിടൂ” ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യയ്ക്ക് അശ്വനില്‍ വലിയ പ്രതീക്ഷയാണ് ഉള്ളത്. ഓസീസ് പര്യടനത്തിലും തുടര്‍ന്നുള്ള ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനമാണ് അശ്വിന്‍ കാഴ്ചവെച്ചത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ