IPL 2025: ഇവരെല്ലാം സിഎസ്‌കെയുടെ പ്രോ പ്ലേയേഴ്‌സ്, മുന്‍ ചെന്നൈ താരത്തെ ഇരുത്തി ട്രോളി ഇയാന്‍ ബിഷപ്പ്, താരത്തിന്റെ മറുപടി ഇങ്ങനെ

ഐപിഎലില്‍ അഞ്ച് കീരിടങ്ങള്‍ നേടി മുംബൈ ഇന്ത്യന്‍സിനൊപ്പം ഒപ്പത്തിനൊപ്പമെത്തിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്കുകീഴില്‍ അവര്‍ നിരവധി സീസണുകളില്‍ ടൂര്‍ണമെന്റിലൂടനീളം മേധാവിത്വം പുലര്‍ത്തി. ഒരുകാലത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് പല ടീമുകള്‍ക്കും വലിയ തിരിച്ചടികള്‍ നല്‍കിയിരുന്നു. ചെന്നൈക്കായി കളിച്ച ലോകോത്തര താരങ്ങളും നിരവധിയാണ്. ഈ സീസണില്‍ റിതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ നാല് മത്സരങ്ങള്‍ കളിച്ചതില്‍ ഒറ്റ കളി മാത്രമാണ് ചെന്നൈക്ക് ജയിക്കാനായത്. അതേസമയം ഗുജറാത്ത്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ പോസ്റ്റ് മാച്ച് ഡിസ്‌കഷനിടെ വെസ്റ്റ്ഇന്‍ഡീസ് മുന്‍ താരവും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പ് ചെന്നൈയുടെ മുന്‍താരങ്ങളെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

മുന്‍ താരം അമ്പാട്ടി റായിഡുവിനെ മുന്നില്‍ ഇരുത്തികൊണ്ടാണ് ചെന്നൈയുടെ മുന്‍താരങ്ങളെ കുറിച്ച് ഇയാന്‍ ബിഷപ്പ് രസകരമായി സംസാരിച്ചത്. “ദ സിഎസ്‌കെ ഗയ്‌സ്, അല്ലെ?, അമ്പാട്ടി റായുഡു, മാത്യു ഹെയ്ഡന്‍, ഷെയ്ന്‍ വാട്‌സണ്‍ തുടങ്ങിയവരെല്ലാം പ്രോ സിഎസ്‌കെ പ്ലെയേഴ്‌സാണ്. സിഎസ്‌കെ അല്ലെന്ന് സമ്മതിക്കുന്നതിന് മുന്‍പ് സിഎസ്‌കെ മുറി വിട്ടുപോകണം. വിജയം കാണുമ്പോള്‍ ശക്തമായ ഒരു ബന്ധം ഉള്ളതിന്റെ കാരണം എനിക്ക് മനസിലായി. അത് ഒരിക്കലും മുറിക്കാന്‍ കഴിയാത്ത പൊക്കിള്‍ക്കൊടി പോലെയാണ്, ഇയാന്‍ ബിഷപ്പ് പറഞ്ഞു.

ഇതിന് മറുപടിയായി ഞാന്‍ ഉദ്ദേശിക്കുന്നത്, ക്ഷമാപണമില്ലാതെ ഞങ്ങള്‍ അങ്ങനെയാണ്, എന്നായിരുന്നു റായിഡുവിന്റെ മറുപടി. നിലവില്‍ ഐപിഎല്‍ 2025ലെ കമന്ററി പാനലില്‍ അംഗങ്ങളാണ് ചെന്നൈയുടെ മുന്‍താരങ്ങളായ റായുഡുവും ഹെയ്ഡനും വാട്‌സണുമൊക്കെ,. 2018 മുതല്‍ 2023 വരെയുളള സീസണുകളിലാണ് അമ്പാട്ടി റായുഡു ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനായി കളിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ