സഞ്ജുവിന്റെ കാര്യത്തിൽ എനിക്ക് ആശങ്ക, അവനെ അവർ ചതിക്കുമോ? തുറന്നടിച്ച് അശ്വിൻ

ടി20 ലോകകപ്പിലെ സെമി തോൽവിയുടെ ക്ഷീണം മാറ്റാൻ കിവികളെ നേരിടാൻ ഇറങ്ങുന്ന ഇന്ത്യൻ നിരയിൽ റിഷഭ് പന്ത്, സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഇന്ത്യൻ ടീമിൽ കളിക്കുന്ന റോളുകളെ കുറിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ താൻ ഭയങ്കര ആശങ്കയിലാണെന്ന് പറഞ്ഞു.

രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവർക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ന്യൂസിലൻഡിന്റെ ശക്തിക്കെതിരെ അവരുടെ യുവതാരങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരം നല്കാൻ സെലക്ടർമാർ തീരുമാനിച്ചു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും കോച്ച് വിവിഎസ് ലക്ഷ്മണിനും ഇലവനിലെ ഓരോ സ്ഥാനത്തേക്കും തിരഞ്ഞെടുക്കാൻ ഒന്നിലധികം ഓപ്ഷനുകൾ ഉണ്ട്.

തന്റെ യൂട്യൂബ് ചാനലിൽ ഇതേ കുറിച്ച് സംസാരിച്ച ആർ അശ്വിൻ, കിഷൻ ആയിരിക്കുമോ അതോ പന്ത് ആയിരിക്കുമോ ശുഭ്മാൻ ഗില്ലിന്റെ ഓപ്പണിംഗ് പാർട്ണറായി ആരെ തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് തനിക്ക് ആശയക്കുഴപ്പമുണ്ടെന്ന് പറഞ്ഞു,

“എന്നെ സംബന്ധിച്ചിടത്തോളം, ശുഭ്‌മാൻ ഗില്ലിന് സ്ഥാനം ഉറപ്പാണ്, ആരാണ് രണ്ടാമത്തെ ഓപ്പണർ? ഇഷാൻ കിഷനോ ഋഷഭ് പന്തോ? ടോപ് ഓർഡറിലാണ് ഋഷഭ് പന്തിന്റെ ഏറ്റവും മികച്ച പ്രകടനം നമുക്ക് കാണാമെന്നാണ് വസീം ജാഫർ പോലും ട്വീറ്റ് ചെയ്തത്. ഇഷാൻ ടീമിനൊപ്പം ഒരുപാട് യാത്രകൾ ചെയ്യുന്നുണ്ടെങ്കിലും ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നില്ല,” അശ്വിൻ പറഞ്ഞു.

എന്തായാലും മൂന്നാം നമ്പറിൽ ശ്രേയസ് അയ്യരും നാലിൽ സൂര്യകുമാർ യാദവും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
“സഞ്ജു സാംസണ് ടീം ഫിനിഷർ റോൾ നൽകുമോ ? അതോ അയാളെ മധ്യനിരയിൽ കളിപ്പിക്കുമോ? അതോ അവസരം കൊടുക്കുമോ? ടീം മാനേജ്‌മന്റ് അയാളുടെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കും എന്നതിൽ ആശങ്കയുണ്ട്.

ഇന്ത്യൻ ഇലവനിൽ വാഷിംഗ്ടൺ സുന്ദറിന്റെ റോൾ എന്തായിരിക്കുമെന്നും അദ്ദേഹം ആശ്ചര്യപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ