ഞാൻ സച്ചിനെ തിരഞ്ഞെടുക്കില്ല, അദ്ദേഹത്തേക്കാൾ ഏറ്റവും കേമനായ താരം മറ്റൊരാളാണ്: വിരേന്ദർ സെവാഗ്

ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ഇതിഹാസമാണ് സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് ലോകം ഒന്നടങ്കം അദ്ദേഹത്തെ ക്രിക്കറ്റ് ദൈവമായി വാഴ്ത്തുന്നു. സച്ചിന് ശേഷം ഇന്ത്യൻ ടീമിനെ ഉന്നതങ്ങളിൽ എത്തിയത് എം എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരുടെ നിർണായക പങ്ക് കാരണമാണ്.

ഇന്ത്യൻ ടീമിലെ തന്റെ ടോപ് ഫൈവ് താരങ്ങൾ ആരൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും വെടിക്കെട്ട് ഓപ്പണിങ് ബാറ്ററുമായ വിരേന്ദർ സെവാഗ്. എന്നാൽ തന്റെ നമ്പർ വൺ താരം അത് സച്ചിൻ ടെണ്ടുൽക്കർ അല്ലെന്നാണ് വീരു പറയുന്നത്.

വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ:

” എല്ലാവരുടെയും ഫേവറിറ്റും എന്റെ റോള്‍ മോഡലുമെല്ലാം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. അദ്ദേഹത്തിനൊപ്പം ഗ്രൗണ്ടില്‍ നടക്കുമ്പോഴുണ്ടാവുന്ന അനുഭവത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാം. സിംഹത്തോടൊപ്പം കാട്ടിലേക്കു പോവുന്നതു പോലെയാണത്. എല്ലാവരുടെയും ശ്രദ്ധ സിംഹത്തിലുമായിരിക്കും. ഇതു കാരണം എനിക്ക് നിശബ്ധമായി റണ്ണെടുക്കാനും കഴിഞ്ഞിരുന്നു”

വിരേന്ദർ സെവാഗ് തുടർന്നു:

” വിരാട് കോഹ്ലിയാണ് എന്റെ ലിസ്റ്റിലെ നമ്പര്‍ വണ്‍. ചേസ് മാസ്റ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെപ്പോലെ സ്ഥിരതയുള്ള ഒരു പ്ലെയര്‍ ഇനിയൊരിക്കലും ഉണ്ടായേക്കില്ല. ഇപ്പോള്‍ കാണുന്ന വിരാട് കോഹ്ലി ആയിരുന്നില്ല തുടക്ക കാലങ്ങളിലുണ്ടായിരുന്നത്. അദ്ദേഹം സമയമെടുക്കുകയും ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ചെയ്തു. 2011-12നു ശേഷം ഫിറ്റ്‌നസിന്റെയും സ്ഥിരതയുടെയും കാര്യത്തില്‍ വിരാട് ഒരുപാട് മാറിയിട്ടുണ്ട്. അതിശയിപ്പിക്കുന്ന ഇന്നിങ്‌സുകളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്” വിരേന്ദർ സെവാഗ് പറഞ്ഞു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി