ധോണിക്ക് ശേഷം ആ റോൾ ചെയ്യാൻ ഇനി ഞാൻ ഉണ്ടാകും, ധോണിയെ പോലെ മാസ്റ്ററായി ഞാൻ ടീമിലെ പ്രധാനിയാകും വൈകാതെ; തുറന്നടിച്ച് പരാഗ്

ട്രോളന്മാരുടെ പ്രിയപ്പെട്ട ഇരയാണ് രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ്. ട്രോളന്മാർക്കിടയിൽ ” ഫ്രീ വിക്കറ്റ്” എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. ഫിനിഷർ എന്ന നിലയിൽ ക്രീസിലെത്തുന്ന താരത്തിന്റെ ഭാഗത്ത് നിന്നും ടീം പ്രതീക്ഷിക്കുന്ന പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ല. വമ്പനടികൾക്ക് ശ്രമിച്ച് വിക്കറ്റ് കളയുന്നതാണ് താരത്തിന് സ്ഥിരമായി സംഭവിക്കുന്നത്. ഒരു നല്ല ഫീൽഡർ എന്ന നിലയിൽ മാത്രം ഗ്രൗണ്ടിൽ ഇറങ്ങുന്ന താരത്തിന്റെ ഷോ സഹിക്കാൻ വയ്യ ഉൾപ്പടെ ഒരുപാട് ട്രോളുകൾ താരത്തിനെതിരെ ഇറങ്ങാറുണ്ട്. എന്നാൽ പോയ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ആഭ്യന്തര തലത്തിൽ ഒകെ മികച്ച പ്രകടനങ്ങൾ നടത്തി താരം പോയ കാലങ്ങളിൽ തനിക്ക് നേരിട്ടിട്ടും വിമർശനങ്ങൾക്ക് മറുപടി നൽകാനാണ് ഈ കൊല്ലം ഇറങ്ങുന്നതെന്ന് വ്യക്തമാണ്.

കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പ്രകടനം ഉണ്ടായെങ്കിലും ബാക്കി മത്സരങ്ങളിൽ ഒകെ താരം നിരാശപ്പെടുത്തി. മികച്ച പ്രകടനവും ഉണ്ടാകുന്നില്ല ഫീൽഡിങ്ങിൽ കാണിക്കുന്ന അമിത ഷോയാണ് താരത്തിന് പലപ്പോഴും വിനയാകുന്നത്. ഗ്രൗണ്ടിൽ ഡാൻസ് കളിക്കുന്നതും, അമിതാവേശം കാണിക്കുന്നതും, അമ്പയറുമാരെയും എതിർ ടീം താരങ്ങളെ കളിയാക്കുന്നതിനുമൊക്കെയാണ് താരം സ്ഥിരമായി ട്രോളുകളിൽ നിറയുന്നത്.

ബാംഗ്ലൂറിന് എതിരെ മാൻ ഓ ദി മാച്ച് നേടിയ മത്സരത്തിലും താരം ഉൾപ്പെട്ട ഒരു സംഭവം വിവാദമായിരുന്നു. ഹർഷൽ പട്ടേലിന് എതിരെ ബൗണ്ടറി നേടിയ ശേഷം താരങ്ങൾ തമ്മിൽ നടന്ന വാക്കേറ്റത്തിലും പഴികേട്ടത് പരാഗാണ്. എന്തായാലും ഈ സീസണിൽ രാജസ്ഥാൻ നിലനിർത്തിയ താരം മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്.

ഈ സീസണിലെ തന്റെ റോളിനെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ- ടി20 ക്രിക്കറ്റിൽ കളിക്കാൻ ഏറ്റവും പ്രയാസമേറിയ സ്ഥലങ്ങളാണ് ആറ്, ഏഴ് സ്ഥാനങ്ങൾ . ചിലർ മാത്രമേ അതിൽ പ്രാവീണ്യം നേടിയിട്ടുള്ളൂ. ചിലർ പോലുമില്ല, എം‌എസ് ധോണിക്ക് മാത്രമേ അതിൽ പ്രാവീണ്യം ഉണ്ടായിരുന്നുള്ളൂ, മറ്റാർക്കും ഇല്ലെന്ന് ഞാൻ പറയും. എന്റെ കരിയറിന്റെ ആദ്യമേ ഞാൻ അദ്ദേഹത്തെ പോലെ ചെയ്യാൻ ശ്രമിക്കുകയാണ്, ഞാൻ അതിൽ മാസ്റ്റർ ഒന്നും ആയിട്ടില്ല, ശ്രമം മാര്ത്രം – ഞാൻ അതിലൂടെ എന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. അതിനാൽ ആളുകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും സംസാരിക്കാം, പക്ഷേ അത് എത്ര കഠിനമായ ജോലിയാണെന്ന് എനിക്കറിയാം, എന്റെ ടീം എന്നിൽ വിശ്വസിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ