നീ പന്തെറിയുന്നത് കാണാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം, ആ സ്പീഡും ആക്ഷനും ഒക്കെ വേറെ ലെവൽ; സച്ചിൻ ടെണ്ടുൽക്കർ പറയുന്നത് ഇങ്ങനെ

ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ടെസ്റ്റ് കരിയറിന് മികച്ച രീതിയിൽ ഉള്ള അവസാനമാണ് ഉണ്ടായിരിക്കുന്നത്. ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 114 റണ്‍സിനുമായിരുന്നു വിന്‍ഡീസിന്റെ വിജയം. മത്സരത്തിൽ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ ആന്‍ഡേഴ്‌സണ് സാധിച്ചിരുന്നു. അരങ്ങേറ്റക്കാരന്‍ ഗസ് അറ്റ്കിന്‍സണ്‍ 12 വിക്കറ്റുകൾ വീഴ്ത്തി മികവ് കാണിക്കുകയും ചെയ്തു.

ജൂലൈ 18 ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ തുടരുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങൾക്കായി ആൻഡേഴ്സൺ ഇംഗ്ലണ്ട് ക്യാമ്പിൽ തുടരും. ടീമിൻ്റെ ഫാസ്റ്റ് ബൗളർമാരുടെ ഉപദേശകനായി അദ്ദേഹം പ്രവർത്തിക്കുമെന്നും തൻ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ഉറപ്പ് ഇല്ലെന്നും താരം പറഞ്ഞു.

അവസാന ടെസ്റ്റ് കളിച്ച സൂപ്പർ ബോളർക്ക് ആശംസ അർപ്പിച്ചവരിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഉൾപ്പെടുന്നു. “നിങ്ങൾ പന്തെറിയുന്നത് കണ്ടതിൽ സന്തോഷമുണ്ട് – ആ ആക്ഷൻ, വേഗത, കൃത്യത, സ്വിംഗ്, ഫിറ്റ്നസ് എന്നിവ ഒരുപാട് എന്ജോയ് ചെയ്തു” സച്ചിൻ X-ൽ എഴുതി.

“കുടുംബത്തോടൊപ്പമുള്ള സമയത്തിനായി പുതിയ ഷൂസ് ധരിക്കുമ്പോൾ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും ഉള്ള ഒരു അത്ഭുതകരമായ ജീവിതം ആശംസിക്കുന്നു.” സച്ചിൻ എഴുതി.

വിരമിക്കല്‍ തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ആന്‍ഡേഴ്‌സണ്‍ മത്സരശേഷം വ്യക്തമാക്കി.”അത്ഭുകരമായ 20 വര്‍ഷങ്ങളാണ് കടന്നുപോയത്. ഒരുപാട് സന്തോഷം തോന്നുന്നു. ഈ ജേഴ്‌സി ധരിക്കുമ്പോഴെല്ലാം ഞാന്‍ ഇംഗ്ലണ്ടിനായി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്തുണയില്ലാതെ ഒരു നീണ്ട കരിയര്‍ പടുത്തുയര്‍ത്താന്‍ കഴിയില്ല. എന്റെ കുടുംബം എനിക്കൊപ്പമുണ്ടായിരുന്നു. ഓസ്ട്രേലിയയിലും ഇന്ത്യയിലും വിജയിക്കുകയും ആ വിജയങ്ങളില്‍ എനിക്കെന്തെങ്കിലും ചെയ്യാനായെന്നുള്ളതും ശരിക്കും സവിശേഷമാണ്. എന്നാല്‍ വിരമിക്കുന്നത് എന്നെ വേദനിപ്പിക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും എന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറിയിട്ടില്ല. ഞാന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിച്ചിട്ട് കുറച്ച് കാലമായി. എനിക്ക് ടെസ്റ്റ് ക്രിക്കറ്റ് തികഞ്ഞ സംതൃപ്തി നല്‍കിയിട്ടുണ്ട്.” ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

Latest Stories

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്, കടുപ്പിച്ച് ഹൈക്കമാൻഡ്; അബിൻ വർക്കിയും കെഎം അഭിജിത്തും പരിഗണനയിൽ

ആശ ബെന്നിയുടെ ആത്മഹത്യ; പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ദീപ അറസ്റ്റിൽ

'ആൾക്കൂട്ടങ്ങളിൽ ഇരുന്ന് സ്ത്രീകളെ കുറിച്ച് ആഭാസം പറഞ്ഞ് ഇളിഭ്യച്ചിരി ചിരിക്കുന്ന ഒരുത്തൻ, തുറന്ന് കാട്ടിത്തന്നത് നിങ്ങളുടെ ചങ്കുകൾ തന്നെ'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കരൻ

ASIA CUP 2025: സഞ്ജു ഇല്ലാതെ എന്ത് ടീം, അവൻ ഉറപ്പായും കളിക്കും: സുനിൽ ഗവാസ്കർ

സഞ്ജു സാംസൺ ബെഞ്ചിൽ ഇരിക്കും, ബിസിസിഐ ആ താരത്തിനെ മുൻപിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്: ആർ അശ്വിൻ

അശ്ലീല സന്ദേശങ്ങളും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണവും; ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി

മകളുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

ഏകദിന റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ ഒഴിവാക്കിയ സംഭവം; മൗനം വെടിഞ്ഞ് ഐസിസി

ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ നീക്കം ചെയ്തു!

അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു