ക്യാപ്റ്റൻസി പോയപ്പോൾ ഞാൻ തകർന്നു പോയി, ആ സമയത്ത് എന്നെ സഹായിച്ചത് രാഹുൽ ദ്രാവിഡും വിക്രം റാത്തോറുമാണ്‌: വിരാട് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് വിരാട് കോഹ്ലി. ടെസ്റ്റിൽ കോഹ്‌ലി നായകസ്ഥാനം ഒഴിഞ്ഞത് ക്രിക്കറ്റ് ലോകത്തെ വലിയ വാർത്തയായിരുന്നു. താൻ എന്തുകൊണ്ടാണ് ക്യാപ്റ്റൻസി ഉപേക്ഷിച്ചതെന്നും ആ സമയത്ത് അനുഭവിച്ച മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും കോഹ്‌ലി ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്.

2022 ജനുവരിയിലാണ് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിക്കൊണ്ട് വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. അതിന് തൊട്ടുമുൻപ് ടി20 നായകസ്ഥാനം ഒഴിയുകയും ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് താരത്തെ മാറ്റുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റനായിരുന്നിട്ടും എന്തുകൊണ്ടാണ് പെട്ടെന്ന് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് കോഹ്‌ലി ഇപ്പോൾ വ്യക്തമാക്കുന്നു.

“ഇന്ത്യൻ ക്രിക്കറ്റിനെ ഒന്നാമത് എത്തിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് എനിക്കുണ്ടായിരുന്നത്. എന്നാൽ ബാറ്റിംഗും ക്യാപ്റ്റൻസിയും ഒന്നിച്ച് കൊണ്ടുപോകുന്നത് ദൈനംദിന ജീവിതത്തിൽ എത്രത്തോളം ഭാരമേറിയതാണെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. ക്യാപ്റ്റൻസി ഒഴിയുന്ന സമയമായപ്പോഴേക്കും ഞാൻ പൂർണ്ണമായും മാനസികമായി തകർന്നുപോയിരുന്നു . പ്രതീക്ഷകളുടെ ഭാരം താങ്ങാൻ കഴിയാത്തവിധം കഠിനമായിരുന്നു ആ കാലഘട്ടം,” കോഹ്‌ലി പറഞ്ഞു.

ടീമിനുള്ളിൽ സുരക്ഷിതമായ ഒരു അന്തരീക്ഷം ഒരുക്കാൻ മുൻ കോച്ച് രവി ശാസ്ത്രിയും മാനേജ്‌മെന്റും വലിയ പിന്തുണയാണ് നൽകിയതെന്ന് കോഹ്‌ലി പറഞ്ഞു. എന്നാൽ ഫോം നഷ്ടപ്പെട്ടതോടെ രണ്ട് വലിയ ഉത്തരവാദിത്തങ്ങളും ഒന്നിച്ച് ചുമലിലേറ്റുന്നത് കഠിനമായി മാറി. നായകസ്ഥാനം ഒഴിഞ്ഞ ശേഷമുള്ള മോശം സമയങ്ങളിൽ തന്നെ കളിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചത് രാഹുൽ ദ്രാവിഡും വിക്രം റാത്തോറുമാണെന്ന് കോഹ്‌ലി വെളിപ്പെടുത്തി.

“ക്യാപ്റ്റൻസി ഒഴിഞ്ഞ ശേഷമാണ് ഞാൻ മറ്റുള്ളവരോട് കൂടുതൽ സംസാരിച്ചു തുടങ്ങിയത്. രാഹുൽ ഭായിയും വിക്രമും എന്നെ അത്രയധികം പരിചരിച്ചു. അവർക്ക് വേണ്ടി കളിക്കണം, റൺസ് നേടണം എന്ന ആഗ്രഹം എന്നിൽ വീണ്ടും നിറച്ചത് അവരാണ്. അവർ നൽകിയ പിന്തുണയ്ക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നന്ദി പറയുന്നു. 2023-ലെ ടെസ്റ്റ് ക്രിക്കറ്റിലെ എന്റെ മികച്ച തിരിച്ചുവരവിന് കാരണം അവരാണ്,” കോഹ്‌ലി കൂട്ടിച്ചേർത്തു.

Latest Stories

2027 ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ ഉണ്ടാവില്ല? ബിസിസിഐ സിലക്ടർമാരുടെ റിപ്പോർട്ടുകൾ പുറത്ത്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച്ച സമ്മതിച്ച് എൻടിഎ ഉദ്യോഗസ്ഥർ; പാർലമെന്ററി സമിതി അതൃപ്തി അറിയിച്ചു

“സേഫ് മാൻ-അവേഴ്സ്” പിന്നിലെ അസുരക്ഷിത ജീവിതങ്ങൾ

'വികസന വിഷയങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവുമായി യോജിച്ച് പ്രവർത്തിക്കും, പുതിയ സർക്കാർ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു'; വി മുരളീധരൻ

13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി മന്ത്രി കെ.എം ഷാജി; ഒമ്പതാം നമ്പർ ചെന്നിത്തലയ്ക്ക്

ബിജെപിയെ ഇൻസ്റ്റയിൽ തോൽപ്പിച്ചു, പിന്നാലെ കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ടിന് പൂട്ട്; തൊട്ടുപിന്നാലെ പുതിയത് തുറന്ന് സിജെപി

'മുൻ സർക്കാരിനെ ഒഴുക്കിക്കളഞ്ഞത് ആശമാരുടെ കണ്ണീരിന്റെ പുഴ, ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ചവർക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം'; പ്രേംകുമാര്‍

'പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ'; സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട്ട് 12കാരൻ ജീവനൊടുക്കി

സഗൗരവം പിണറായി വിജയന്‍, പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് നിറഞ്ഞ ചിരിയോടെ ഡയസിലെത്തി കൈകൊടുത്തു