'എന്നെ ആളുകള്‍ ബ്രാഡ്മാനുമായി താരതമ്യം ചെയ്യാറുണ്ട്'; വെളിപ്പെടുത്തി മുഷ്ഫിഖുര്‍ റഹീം

സെഞ്ച്വറി നേടുമ്പോള്‍ തന്നെ ബംഗ്ലാദേസ് ആരാധകര്‍ ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണള്‍ഡ് ബ്രാഡ്മാനുമായി താരതമ്യം ചെയ്യാറുണ്ടെന്ന് ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീം. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ് നേടുന്ന ആദ്യ ബംഗ്ലദേശ് താരം എന്ന നേട്ടത്തിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ സെഞ്ചറി നേടുമ്പോള്‍ ബംഗ്ലദേശില്‍ ആളുകള്‍ എന്നെ ബ്രാഡ്മാനുമായി താരതമ്യം ചെയ്യുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, റണ്‍സ് നേടാനാകാതെ വരുമ്പോള്‍ ആളുകളെ നേരിടാതിരിക്കാനാണു ഞാന്‍ ശ്രദ്ധിക്കാറുള്ളത്. ടീമിലെ ഏറ്റവും മുതിര്‍ന്ന താരങ്ങളില്‍ ഒരാളാണു ഞാന്‍. അധിക കാലം ക്രിക്കറ്റ് കളിക്കാനും സാധ്യത കുറവാണ്. പക്ഷേ, ഇത് ഒരു സംസ്‌കാരത്തിന്റെ ഭാഗമായി മാറുകയാണ്. അതുകൊണ്ട് യുവതാരങ്ങള്‍ക്കും പിന്തുണ ലഭിച്ചേ തീരൂ.

‘5000 ടെസ്റ്റ് റണ്‍സ് നേടുന്ന ആദ്യ ബംഗ്ലദേശ് താരമായതില്‍ ഏറെ അഭിമാനിക്കുന്നു. പക്ഷേ, ഈ നേട്ടം കൈവരിക്കുന്ന അവസാന ബംഗ്ലദേശ് താരമാകില്ല ഞാന്‍ എന്ന് എനിക്ക് ഉറപ്പാണ്. 8000, 10,000 റണ്‍സ് വരെ നേടാന്‍ കെല്‍പ്പുള്ള ഒട്ടേറെ സീനിയര്‍ ജൂനിയര്‍ താരങ്ങള്‍ ഞങ്ങള്‍ക്കിന്നുണ്ട്’ മുഷ്ഫിഖുര്‍ പറഞ്ഞു.

ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ മുഷ്ഫിഖുര്‍ സെഞ്ച്വറി (102) നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ എട്ടാം സെഞ്ച്വറിയാണ് ലങ്കയെക്കെതിരെ മുഷ്ഫിഖുര്‍ കുറിച്ചത്. രണ്ട് വര്‍ഷത്തിനു ശേഷമാണു ടെസ്റ്റ് ക്രിക്കറ്റിലെ മുഷ്ഫിഖറിന്റെ സെഞ്ച്വറി നേട്ടം.

Latest Stories

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു