ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

അഫ്ഗാനിസ്താനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് മികച്ച ജയം. ഏഴുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. മഴ കാരണം മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താന്‍ 24.5 ഓവറില്‍ 194 റണ്‍സെടുത്ത് പുറത്തായി. 13 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (1-0).

മഴ തണുപ്പിച്ച കളിയില്‍, റഹ്‌മത്തുള്ള ഗുര്‍ബാസിന്റെ സെഞ്ചുറി പ്രകടനമാണ് (51 പന്തില്‍ 102) അഫ്ഗാനിസ്താനെ തുണച്ചത്. ഹഷ്മത്തുള്ള ഷാഹിദ് (27), അസ്മത്തുള്ള ഒമറാസി (26) എന്നിവരും ടീം സ്‌കോര്‍ ഉയര്‍ത്തി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യക്കുവേണ്ടി ഗുര്‍ണുര്‍ ബ്രാറും ഹര്‍ഷ് ദുബൈയും മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഇരുവരും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിങ്ങും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ശുഭ്മാന്‍ ഗില്‍ 66 പന്തില്‍ 84 റണ്‍സെടുത്തു. കെഎല്‍ രാഹുല്‍ (39), ഇഷാന്‍ കിഷന്‍ (34) എന്നിവരും പൊരുതി. രോഹിത് ശര്‍മ (16), ശ്രേയസ് അയ്യര്‍ (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അഫ്ഗാനുവേണ്ടി റാഷിദ് ഖാനും സായുര്‍ റഹ്‌മാനും ഓരോ വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ രോഹിത് ശർമയുടെ അനാസ്ഥ കൊണ്ട് അദ്ദേഹം റണൗട്ട് ആയിരുന്നു. ഫീൽഡറിന്റെ കൈയിൽ കിട്ടിയ പന്ത് കണ്ട് ഗിൽ സിംഗിൾ നിഷേധിച്ചിരുന്നു. എന്നാൽ രോഹിത് ഈ സമയത്തിനകം പിച്ചിന്റെ പകുതി എത്തുകയും തിരികെ ഓടിയപ്പോൾ റണൗട്ട് ആകുകയും ചെയ്തു. അതിൽ ഗില്ലിനെതിരെ വൻ ആരാധകരോഷമായിരുന്നു ഉയർന്നിരുന്നത്. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗിൽ.

‘ രോഹിത് ഭായ് റീപ്ലേ കണ്ടിരുന്നു. അതിനു ശേഷം അദ്ദേഹം എന്നോട് സാരമില്ലെന്ന് പറഞ്ഞു. മുൻപ് ഒരിക്കൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ടി 20 യിൽ അദ്ദേഹം ഇത് പോലെ തന്നെ പുറത്തായിട്ടുണ്ട്’ ഗിൽ പറഞ്ഞു.

Latest Stories

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി