ഞാൻ അവന്റെ ആരാധകൻ, സൂപ്പർ താരത്തെ കുറിച്ച് ആൻഡേഴ്സൺ

ഹസൻ അലിയുടെ ‘ബോംബ് സ്‌ഫോടന'(രീതിയിൽ ഉള്ള) ആഘോഷത്തിന്റെ ആരാധകനാണ് താനെന്ന് വെറ്ററൻ ഇംഗ്ലണ്ട് സീമർ ജെയിംസ് ആൻഡേഴ്‌സൺ. കൗണ്ടിയിൽ ലങ്കാഷെയറിന് വേണ്ടി പാകിസ്ഥാൻ പേസറിനൊപ്പം പന്തെറിയുന്ന 39 കാരനായ തന്റെ സഹതാരത്തെ അഭിനന്ദിക്കുകയും അവനിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിക്കുകയാണെന്ന് പറയുകയും ചെയ്തു.

കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ പാകിസ്താന് വേണ്ടി കളിക്കുമ്പോൾ മോശം ഫോമിൽ ആയിരുന്ന താരം നിലവിൽ തന്റ പഴയ ട്രാക്കിലേക്ക് എത്തിയിട്ടുണ്ട്. കൗണ്ടിയിൽ മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.

“എനിക്ക് അവന്റെ ആഘോഷം ഇഷ്ടമാണ്, അവൻ വളരെ ശ്രദ്ധയോടെയാണ് പന്തെറിയുന്നത്. ഒരു വിക്കറ്റ് നേടിക്കഴിഞ്ഞ് ഉടനെ തന്നെ അവൻ ആഘോഷത്തിലേക്ക് കുതിക്കുന്നു. അവൻ എങ്ങനെയാണ് അത് ചെയ്യുന്നത് എന്ന് വിവരിക്കാൻ എനിക്കറിയില്ല. നല്ല രസമുണ്ട് അത് കാണാൻ.”

“ഹസൻ അലി ഒരു ഇതിഹാസമാണ്. അതിനേക്കാൾ നല്ല വ്യക്തിയുമാണ് അവൻ. അവന്റെ കൂടെ പന്തെറിയാൻ പറ്റുന്നത് എന്റെ ഭാഗ്യമാണ്.” ആൻഡേഴ്സൺ കൂട്ടിച്ചേർത്തു.

യുഎഇയിൽ നടന്ന ടി20 ലോകകപ്പ് അലി ഓർക്കാൻ ഇഷ്ടപെടുന്ന ഒന്നല്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനലിന്റെ 19-ാം ഓവറിൽ അലി വിട്ടുകളഞ്ഞ ക്യാച്ച് ആണ് പാകിസ്താന്റെ ഫൈനൽ പ്രതീക്ഷകളെ തകർത്തത്. പിന്നാലെ സമൂഹമാധ്യമങ്ങളിൽ അലി ഒരുപാട് വിമർശനം കേട്ടിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു