ഇന്ത്യയുമായി ഇതിന് മുൻപും കളിച്ചിട്ടുണ്ട്, ഇത്രയും വലിയ അമിതാവേശത്തിന്റെ കാര്യമൊന്നുമില്ല: സഹിബ്‌സാദ ഫര്‍ഹാന്‍

ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയിരുന്നു. എന്നാൽ ഈ തീരുമാനത്തിന് ഇപ്പോൾ യു-ടേൺ അടിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ഞാറാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ഇന്ത്യയുമായി കളിക്കാൻ പാകിസ്ഥാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്.

ഇപ്പോഴിതാ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന് ഇത്രയും അമിതാവേശം അനാവശ്യമെന്ന് പറഞ്ഞു രംഗാത്തെത്തിയിരിക്കുകയാണ് പാക് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍. വരാനിരിക്കുന്ന മത്സരം തങ്ങള്‍ക്ക് ‘അത്ര വലിയ കാര്യമല്ല’ എന്നാണ് താരം പ്രതികരിച്ചത്.

‘തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുമ്പോള്‍ ടീമിന് വലിയ ആത്മവിശ്വാസം ലഭിക്കും. ഇന്ത്യയുമായുള്ള മത്സരം അത്ര വലിയ സംഭവമൊന്നുമല്ല. ഞങ്ങള്‍ ആദ്യമായല്ല ഇന്ത്യയുമായി കളിക്കുന്നത്. ഇതിനുമുന്‍പും കളിച്ചിട്ടുണ്ട്, ഇത്തവണ പുതിയൊരു മാനസികാവസ്ഥയിലായിരിക്കും ഞങ്ങള്‍ ഇറങ്ങുക’ ഫര്‍ഹാന്‍ പറഞ്ഞു. മധ്യനിരയിലെ പോരായ്മകള്‍ പരിഹരിക്കപ്പെട്ടതായും ഷദാബ് ഖാനും മുഹമ്മദ് നവാസും റണ്‍സ് കണ്ടെത്തുന്നത് ടീമിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

മുംബൈ അഞ്ച് തവണ കിരീടം നേടിയിട്ടുണ്ട്, ഇത് വരെ കിരീടം നേടാത്ത ടീമുകളെ വിമർശിക്കൂ: മഹേല ജയവര്‍ധനെ

ഒരു അമേരിക്കൻ യുദ്ധ വിമാനം കൂടെ വെടിവെച്ച് വീഴ്ത്തി ഇറാൻ; സംഭവം ഹോർമുസ് കടലിടുക്കിൽ

യുഎസ് എഫ്-15 ഇ വെടിവെച്ച് വീഴ്ത്തി ഇറാൻ; പൈലറ്റ് പിടിയിൽ

റിഷഭ് പന്ത് വൈഭവ് സൂര്യവൻഷിയെ കണ്ടു പഠിക്കണം, ആക്രമിച്ച് കളിക്കണം എന്ന ചിന്തയോടെ വേണം ബാറ്റ് ചെയ്യാൻ'; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഇഷാൻ കിഷന് പകരം അഭിഷേക് ശർമ്മ നായകനാകണമായിരുന്നു, അവനാണ് കേമൻ: യുവരാജ് സിങ്

ചെന്നൈയിൽ തിളങ്ങാനാവാതെ സഞ്ജു സാംസൺ; ബാറ്റിംഗിൽ വീണ്ടും നിരാശ

യുഎസ് സൈനിക മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി

അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും, പിന്നെ ആര്‍ക്കും നാല് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അമിത് ഷാ

B1 പാലം ആക്രമണത്തിന് തിരിച്ചടി; കുവൈറ്റിലേയും യുഎഇയിലെയും അടക്കം എട്ട് തന്ത്രപ്രധാന പാലങ്ങൾ ഉൾപ്പെടുത്തിയ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാന്റെ ഭീഷണി

റിഷഭ് പന്ത് കാണിക്കുന്നത് മണ്ടത്തരമാണ്, ഓപണിംഗിൽ ഇറങ്ങിയാൽ ന്യുബോളിൽ കളിക്കേണ്ടി വരും, അതിനുള്ള കഴിവ് അവനില്ല: കെവിൻ പീറ്റേഴ്സൺ