ഞാൻ എന്റെ സഹതാരങ്ങളോട് ആ തീരുമാനം പറഞ്ഞു കഴിഞ്ഞു, അവസാന നിമിഷം അറിയുന്നതിൽ ഭേദമല്ലേ അത്; തുറന്നടിച്ച് രോഹിത്

2022-ൽ മെൽബണിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാൻ ഇനിയും ഏഴ് ദിവസങ്ങൾ ബാക്കിയുണ്ട്, എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇതിനകം തന്നെ തന്റെ ടീമിന്റെ അവസാന ഇലവൻ തീരുമാനിച്ച് കഴിഞ്ഞതായി പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏറെ കാത്തിരുന്ന പോരാട്ടം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും, ഐസിസി പറയുന്നത് പ്രകാരം അത് വിറ്റുതീർന്നു. ഈ വർഷമാദ്യം ഏഷ്യാ കപ്പിൽ രണ്ട് തവണ ഏറ്റുമുട്ടിയതിന് ശേഷം 2022 ൽ ഇത് മൂന്നാം തവണയാണ് ഇരു എതിരാളികളും പരസ്പരം ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.

“അവസാന നിമിഷത്തെ തീരുമാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല,” രോഹിത് ശനിയാഴ്ച മെൽബണിൽ റിപ്പോർട്ടുകളോട് പറഞ്ഞു. “ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ഞാൻ സഹതാരങ്ങളെ അറിയിച്ച് കഴിഞ്ഞു. അതിനാൽ അവർക്ക് നേരത്തെ തയ്യാറാകാൻ കഴിയും. പാകിസ്ഥാൻ മത്സരത്തിനായിട്ടുള്ള ഇലവൻ എന്റെ കൈയിൽ ഇപ്പോൾ തന്നെ ഉണ്ട്. ഇതിനകം തന്നെ, ആ കളിക്കാരെ അറിയിച്ചിട്ടുണ്ട്. അവസാന നിമിഷം ഇതൊക്കെ പറയുന്നത് ഞാൻ ആഗ്രഹിക്കുന്ന കാര്യമല്ല, താരങ്ങൾ എല്ലാം നല്ല രീതിയിൽ ഒരുങ്ങേണ്ടതായിട്ടുണ്ട്.”

പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് 2-ലാണ് ഇന്ത്യ ഉള്ളത്. യോഗ്യത മത്സരം കളിച്ചുവരുന്ന 2 ടീമുകളും ഈ ഗ്രൂപ്പിലുണ്ടാകും.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി