ധോണിയെ നേരിട്ട് കാണുമ്പോൾ എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്: രവീന്ദ്ര ജഡേജ

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 8 വിക്കറ്റുകൾക്കും 47 പന്തുകൾ ബാക്കിനിൽക്കേയുമാണ് രാജസ്ഥാൻ വിജയ സ്കോർ മറികടന്നത്. രാജസ്ഥാൻ റോയൽസിന് വേണ്ടി യുവ താരം വൈഭവ് സൂര്യവൻഷി 17 പന്തുകളിൽ നിന്നായി 5 സിക്‌സും 4 ഫോറുമായി 52 റൺസാണ് താരം നേടിയത്.

രാജസ്ഥാൻ റോയൽസ് – ചെന്നൈ സൂപ്പർ കിംഗ്‌സ് പോരാട്ടം വെറുമൊരു മത്സരമായിരുന്നില്ല, മറിച്ച് രവീന്ദ്ര ജഡേജ എന്ന ഇതിഹാസ താരത്തിന് അത് ഓർമ്മകളുടെ ഒരു പുനസംഗമം കൂടിയായിരുന്നു. 13 വർഷം ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ തിളങ്ങിയ ജഡേജ, ഇത്തവണ രാജസ്ഥാന്റെ പിങ്ക് ജേഴ്സിയിലാണ് തന്റെ പഴയ ടീമിനെതിരെ കളത്തിലിറങ്ങിയത്.

മത്സരത്തിന് മുൻപ് മുൻ നായകൻ എം.എസ്. ധോണിയുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ജഡേജ നൽകിയ മറുപടി ആരാധകരെ ചിരിപ്പിച്ചു. ധോണിയുടെ ഫോൺ ഉപയോഗിക്കുന്ന ശീലത്തെക്കുറിച്ചായിരുന്നു ജഡേജയുടെ വെളിപ്പെടുത്തൽ. “മഹി ഭായിയുമായി സംസാരിക്കാൻ പറ്റിയില്ല, കാരണം അദ്ദേഹം ഫോൺ എപ്പോഴും ഓഫ് ചെയ്തു വെക്കുകയാണ് പതിവ്. അദ്ദേഹത്തെ കാണുമ്പോൾ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട്.” രവീന്ദ്ര ജഡേജ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ