ഓസ്‌ട്രേലിയൻ ക്രിക്കറ്റ് എനിക്ക് വേണ്ട, ബാംഗ്ലൂർ ടീമാണ് പ്രധാനം

ആറ് വർഷത്തെ സേവനത്തിന് ശേഷം ഓസ്‌ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനം ശ്രീധരൻ ശ്രീറാം വിടാൻ ഒരുങ്ങുന്നു. ആദം സാമ്പ, ആഷ്ടൺ അഗർ തുടങ്ങിയ ഓസ്‌ട്രേലിയൻ സ്പിന്നർമാരുടെ നിലവിലെ മികച്ച പ്രകടനങ്ങളിൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ നിർണായക പങ്കുവഹിച്ചു.

എട്ട് ഏകദിനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ശ്രീറാം, ഓസ്‌ട്രേലിയയുടെ എ സ്ക്വാഡുമായുള്ള ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റുമായി ഉള്ള ബന്ധം തുടങ്ങിയത്. ഉപഭൂഖണ്ഡത്തിലേക്കുള്ള അവരുടെ പര്യടനങ്ങളിൽ ക്രമേണ ഓസ്‌ട്രേലിയൻ സീനിയർ സ്ക്വാഡിനെ സഹായിക്കാൻ അദ്ദേഹം മുന്നോട്ട് പോയി, 2019 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ (ആർ‌സി‌ബി) അദ്ദേഹം കോച്ചിങ് റോളിൽ ഉണ്ടായിരുന്നു.

” ആറ് വർഷത്തെ സേവനത്തിന് ശേഷം ഓസ്‌ട്രേലിയൻ പുരുഷ ടീമിന്റെ അസിസ്റ്റന്റ് കോച്ചെന്ന നിലയിലുള്ള എന്റെ നിലവിലെ റോളിൽ നിന്ന് മാറാൻ ഞാൻ തീരുമാനിച്ചത് കനത്ത ഹൃദയത്തോടെയാണ്.”

രണ്ട് ലോകകപ്പുകൾക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും തയ്യാറെടുക്കാൻ ടീമിന് വേണ്ടത്ര സമയം നൽകി എടുക്കുന്ന ഈ തീരുമാനം ശരിയായ സമയത്താണെന്ന് തോന്നുന്നു . , ലോകകപ്പുകൾ, ആഷസ് എന്നിവയിലുടനീളം പ്രവർത്തിക്കുന്നത് എനിക്ക് ഒരു മികച്ച അനുഭവമാണ്, ഞാൻ ഒരുപാട് ക്രിക്കറ്റ് അറിവുകൾ ഈ കാലഘട്ടത്തിൽ നേടി.”

മുൻ ഓൾറൗണ്ടർ നഥാൻ ലിയോണുമായി ചേർന്ന് അടുത്ത് പ്രവർത്തിച്ചു, കൂടാതെ ഗെയിമിന്റെ ഏറ്റവും ചെറിയ ഫോർമാറ്റിലെ മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായി ആദം സാമ്പയെ വളർത്തി.

ജസ്റ്റിൻ ലാംഗറുടെ രാജിയെ തുടർന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആൻഡ്രൂ മക്‌ഡൊണാൾഡ്, ഡാനിയൽ വെട്ടോറി എന്നിവരെ പരിശീലക സ്ഥാനത്തേക്ക് നിയമിച്ചു. കൂടാതെ, ഈ വർഷമാദ്യം പാകിസ്ഥാൻ പര്യടനത്തിനിടെ ശ്രീറാമിന്റെ അഭാവത്തിൽ വെട്ടോറി ബൗളിംഗ് പരിശീലകന്റെ ചുമതല ഏറ്റെടുത്തു.

Latest Stories

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി