'സഞ്ജുവിനെ എനിക്ക് അറിയില്ലായിരുന്നു'; റോയല്‍സ് നായകനെ കുറിച്ച് ബോള്‍ട്ട്

രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാവുന്നതിനു മുമ്പ് വരെ സഞ്ജു സാംസണിനെ അറിയില്ലായിരുന്നുവെന്ന് കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ട്. രാജസ്ഥാന്‍ റോയല്‍സിലെ ഏറ്റവുമടുത്ത സുഹൃത്ത് ആരെന്ന ചോദ്യത്തിനു മറുപടിയായിട്ടാണ് സഞ്ജുവിന്റ പേര് ബോള്‍ട്ട് പരാമര്‍ശിച്ചത്.

ഇവിടെയെത്തും മുമ്പ് എനിക്കു സഞ്ജുവിനെ അത്ര നന്നായി അറിയില്ലായിരുന്നു. അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. വളരെ ശാന്തപ്രകൃതമാണ് സഞ്ജുവിനുള്ളത്. കൂടാതെ അസാധാരണ പ്ലെയറും മികച്ച ലീഡറും കൂടിയാണ്. ഞങ്ങള്‍ക്കിടയില്‍ വളരെ നല്ല സൗഹൃദമാണുള്ളത്.

റോയല്‍സ് ടീമിലെ മറ്റൊരു അടുത്ത സുഹൃത്ത് യുസിയാണ് (യുസ്വേന്ദ്ര ചഹല്‍). എല്ലാവരും അവനുമായി നല്ല അടുപ്പമുണ്ടായിരിക്കും. നല്ല മൂല്യമുള്ള അതോടൊപ്പം എനര്‍ജിയുമുള്ള വ്യക്തി കൂടിയാണ് യുസി- ബോള്‍ട്ട് പറഞ്ഞു.

2021ലെ സീസണിനു ശേഷം മുംബൈ ഇന്ത്യന്‍സ് കൈവിട്ടതിനെ തുടര്‍ന്നാണ് ബോള്‍ട്ട് റോയല്‍സിലേക്ക് എത്തിയത്. കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു ബോള്‍ട്ട്. 7.92 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഈ സീസണിലും ബോള്‍ട്ട് മികച്ച ഫോമിലാണ്. ആറു കളിയില്‍ നിന്നും ഒമ്പതു വിക്കറ്റുകള്‍ പേസര്‍ നേടിയിട്ടുണ്ട്.

Latest Stories

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു