'ഞാനാണെങ്കില്‍ അവനെ അടുത്ത ഫ്‌ളൈറ്റില്‍ ഓസ്‌ട്രേലിയയിലേക്ക് അയക്കും'; സൂപ്പര്‍ താരത്തിനായി വാദിച്ച് ഗാംഗുലി

ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടെസ്റ്റ് ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഷമിയ്ക്ക് സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ച് കഴിവ് തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഓസ്ട്രേലിയയിലേക്കുള്ള ആദ്യ വിമാനത്തില്‍ ഷമി ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഞാനാണെങ്കില്‍ അവനെ അടുത്ത ഫ്‌ളൈറ്റില്‍ ഓസ്‌ട്രേലിയയിലേക്ക് അയക്കും. ഇനി അവന്‍ മുഷ്താഖ് അലി കളിച്ചൊന്നും ഫിറ്റ്‌നെസ് തെളിയിക്കേണ്ടതില്ല. ആദ്യ ടെസ്റ്റ് നഷ്ടമായാലും രണ്ടാം ടെസ്റ്റിലെങ്കിലും അവന് കളിക്കാനാകും-ഗാംഗുലി പറഞ്ഞു.

പെര്‍ത്ത് ടെസ്റ്റില്‍ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണക്കാണ് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കേണ്ടത്. കാരണം, പ്രസിദ്ധിന്റെയും ഉയരവും പെര്‍ത്തിലെ ബൗണ്‍സുള്ള സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ ആകാശ് ദീപിനെക്കാള്‍ നല്ലത് പ്രസിദ്ധ് ആണ്. ഈ സമയം, ഷമി ഓസ്‌ട്രേലിയയിലേക്കുള്ള ഫ്‌ലൈറ്റിലായിരിക്കണം. രണ്ടാം ടെസ്റ്റില്‍ ഷമി കളിക്കുകയും വേണം- ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

പരിക്കിന് ശേഷം ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് മുഹമ്മദ് ഷമി വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുയത്. 2024-25 രഞ്ജി ട്രോഫിയിലെ മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് ബംഗാളിനായി താരം കളത്തിലിറങ്ങിയത്. 2023ലെ ഐസിസി ലോകകപ്പിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ ബംഗാളിനായി ഇറങ്ങിയ ഷമി ഏഴ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.

Latest Stories

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ