ചതിയൻ ചതിയൻ എന്ന് ഗംഭീർ വിളിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അദ്ദേഹത്തോട് അത് ചോദിച്ചു..., പുതിയ വീഡിയോയുമായി ശ്രീശാന്ത്

ഇന്നലെ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്‌സും ഇന്ത്യ ക്യാപിറ്റൽസും തമ്മിലുള്ള എലിമിനേറ്ററിനിടെ മുൻ ഇന്ത്യൻ താരങ്ങളായ എസ് ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിൽ ഉള്ള രൂക്ഷമായ തർക്കം അടങ്ങുന്ന വീഡിയോ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. മത്സരത്തിന്റെ രണ്ടാം ഓവറിൽ ഡീപ് മിഡ് വിക്കറ്റിന് മുകളിൽ ഗംഭീർ ശ്രീശാന്തിനെ സിക്‌സറിന് ഗംഭീർ സിക്സിന് പറത്തി. അടുത്ത പന്തിൽ ഒരു ഫോറും അടിച്ചു. അടുത്ത പന്ത് അൽപ്പം വൈഡ് ആയിട്ടാണ് എറിഞ്ഞത്. ഗംഭീർ അത് നേരെ ഫീൽഡറിലേക്ക് അടിച്ചു. പിന്നാലെ ശ്രീശാന്ത് ഗംഭീറിനോട് എന്തോ പറഞ്ഞു. അത് ഇഷ്ടപെടാതിരുന്ന ഗംഭീർ തിരിച്ച് മറുപടി പറഞ്ഞതോടെയാണ് വിവാദം ചൂടുപിടിച്ചത്. എന്താണ് ഗംഭീറും ശ്രീശാന്തും തമ്മിൽ സംസാരിച്ചത് എന്നത് വ്യക്തമായിരുന്നില്ല.

ശേഷം ശ്രീശാന്ത് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും മത്സരത്തിൽ എന്താണ് സംഭവിച്ചത് എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ്. ഗംഭീറാണ് പോരാട്ടത്തിന് തുടക്കമിട്ടതെന്നും വീരേന്ദർ സെവാഗിനെപ്പോലുള്ള സീനിയർ താരങ്ങളെ ഗൗതം ബഹുമാനിക്കുന്നില്ലെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. പക്ഷെ എന്ത് പറഞ്ഞാണ് തന്നെ പ്രകോകിപ്പിച്ചത് എന്നത് ശ്രീശാന്ത് പറഞ്ഞിരുന്നില്ല. ശ്രീശാന്തിന്റെ വീഡിയോയുടെ പിന്നാലെ ഗംഭീർ ഗംഭീർ ഒരു നിഗൂഢ പോസ്റ്റിയിട്ടു. അതിൽ അദ്ദേഹം ഇങ്ങനെ എഴുതി- “ലോകം മുഴുവൻ ശ്രദ്ധയാകുമ്പോൾ പുഞ്ചിരിക്കൂ!,” ഗംഭീർ തന്റെ എക്സ് ഹാൻഡിൽ (മുമ്പ് ട്വിറ്റർ) കുറിച്ചു.

എന്നിരുന്നാലും, ഗംഭീറിന്റെ നിഗൂഢമായ പോസ്റ്റിന് ശേഷം ശ്രീശാന്ത് തന്റെ മൗനം വെടിഞ്ഞു, മുൻ ഇടംകൈയ്യൻ തന്നെ ‘ഫിക്സർ'( ചതിയൻ) എന്ന് വിളിച്ചതായി ഒരു വീഡിയോയിൽ വെളിപ്പെടുത്തി. ഇന്ത്യൻ പ്രീമിയർ ലീഗിലെ ശ്രീശാന്ത് ഉൾപ്പെട്ട ഒത്തുകളി വിവാദങ്ങളിലാണ് ചതിയൻ എന്ന പേര് കൂട്ടി കളിയാക്കിയത് .

“അദ്ദേഹം എന്നെ ‘ഫിക്‌സർ ഫിക്‌സർ, നിങ്ങൾ ഒരു ഫിക്‌സർ, ** ഓഫ് യു ഫിക്സർ ഓൺ സെന്റർ വിക്കറ്റിലെ ലൈവ് ടെലിവിഷനിൽ വിളിച്ചുകൊണ്ടേയിരുന്നു,” തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ നിന്ന് ലൈവ് ചെയ്യുന്നതിനിടയിൽ ശ്രീശാന്ത് പറഞ്ഞു. “നിങ്ങൾ എന്താണ് പറയുന്നത്” എന്ന് ഞാൻ ചോദിച്ചു, ഞാൻ പരിഹാസത്തോടെ ചിരിച്ചു. അമ്പയർമാർ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ അതേ ഭാഷയിലാണ് അദ്ദേഹം അവരോട് സംസാരിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഐപിഎൽ 2013 ലെ ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിന് പങ്കുണ്ടെന്ന് ആരോപിച്ച് ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Latest Stories

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍