വില്യംസണ്‍ ഫൈനലില്‍ കളിക്കുമോ?; തുറന്നു പറഞ്ഞ് ടോം ലാഥം

പരിക്കേറ്റ കിവീസ് നായകന്‍ കെയിന്‍ വില്യംസണ്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക. കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ഡ നിന്ന് ഒഴിവാക്കിയിരുന്നു. പകരം ടോം ലാഥനാണ് കിവീസിനെ നയിക്കുന്നത്. ഇപ്പോഴിതാ വില്യംസണ്‍ ഫൈനലില്‍ കളിക്കുമോ എന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ലാഥം.

“ഫൈനലില്‍ അദ്ദേഹം തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് ഒരു മുന്‍കരുതല്‍ മാത്രമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം രണ്ടാം ടെസ്റ്റിലും ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് ഞങ്ങളുടെ കൂടുതല്‍ ശ്രദ്ധ.”

“അതിനാല്‍, ഫൈനല്‍ പോരാട്ടത്തിനായി പൂര്‍ണ്ണമായും ഫിറ്റാകാനുള്ള ഏറ്റവും മികച്ച അവസരമാണ് കെയിന് നല്‍കിയിരിക്കുന്നത്. ഈ മാറ്റി നിര്‍ത്തല്‍ വിശ്രമിക്കാനും ഫൈനലില്‍ ശക്തമായി തിരിച്ചുവരുവാനും വില്യംസണ് സഹായകരമാകും” ലാഥം പറഞ്ഞു.

പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും ഫൈനലിന് മുമ്പായി വില്യംസണ് വിശ്രമം ആവശ്യമാണ് എന്നതിനാലാണ് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ ഫൈനലില്‍ വില്യംസണ്‍ ഉറപ്പായും ഉണ്ടാകും. ഈ മാസം 18 നാണ് ഇന്ത്യ ന്യൂസിലന്‍ഡ് ഫൈനല്‍ പോരാട്ടം.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്