'ഞാൻ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയുന്നു'; രാജസ്ഥാൻ റോയൽസിൽ നിന്നും പടിയിറങ്ങി രാഹുൽ ദ്രാവിഡ്

ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങി മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. നിലവിൽ രാജസ്ഥാൻ റോയൽസിൽ കാര്യങ്ങൾ സുഖകരമായിട്ടല്ല നടക്കുന്നത്. രാജസ്ഥാൻ റോയൽസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

റോയൽസിന്റെ യാത്രയിൽ രാഹുൽ ദ്രാവിഡ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ടീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ കുറിച്ചു. ഫ്രാഞ്ചൈസി വിപുലീകരണത്തിന്റെ ഭാഗമായി കുറച്ചുകൂടി വലിയ ചുമതല ദ്രാവിഡിന് ‘ഓഫർ’ ചെയ്തെങ്കിലും ഇന്ത്യൻ ‍ടീമിന്റെ മുൻ പരിശീലകൻ അതു സ്വീകരിച്ചില്ലെന്ന് രാജസ്ഥാൻ റോയല്‍സ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ രാജസ്ഥാൻ റോയൽസിൽ നിന്നും മലയാളി താരമായ സഞ്ജു സാംസണും പടിയിറങ്ങും എന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരം ഏത് ടീമിലേക്കാണ് പോകുന്നതെന്ന് ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത ഐപിഎൽ സീസണിൽ പുതിയൊരു കോച്ചിന് കീഴിലായിരിക്കും രാജസ്ഥാൻ റോയൽസ് ടീം കളിക്കളത്തിലിറങ്ങുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ