'ഞാന്‍ പൊള്ളാര്‍ഡോ റസലോ ഒന്നുമല്ല'; ശ്രീലങ്കയ്‌ക്കെതിരായ ബാറ്റിംഗ് പ്രകടനത്തില്‍ മുഷ്ഫിഖര്‍ റഹിം

താന്‍ വിന്‍ഡീസ് താരങ്ങളായ പൊള്ളാര്‍ഡിനെയോ റസലിനെയോ പോലെ വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട ആളല്ലെന്ന് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹിം. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ശേഷം സംസാരിക്കവേയാണ് മുഷ്ഫിഖര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ശക്തിയ്ക്കനുസരിച്ചുള്ള പ്രകടനമാണ് താന്‍ കാഴ്ചവയ്ക്കുന്നതെന്ന് മുഷ്ഫിഖര്‍ റഹിം പറഞ്ഞു.

“ഞാന്‍ പൊള്ളാര്‍ഡിനെയോ റസലിനെയോ പോലെ വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട ആളല്ല. എന്റെ ശക്തിയ്ക്കനുസരിച്ചുള്ള പ്രകടനമാണ് ഞാന്‍ കാഴ്ചവയ്ക്കുന്നത്. ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത വിക്കറ്റായിരുന്നു. അതിനാല്‍ തന്നെ സമയം എടുത്താണ് ഞാന്‍ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയത്.”

“ഒരു വശത്ത് വിക്കറ്റ് കാത്ത് സൂക്ഷിക്കേണ്ടിയിരുന്നത് ആവശ്യമായിരുന്നു. മഹമ്മുദുള്ള, അഫീഫ്, സൈഫുദ്ദീന്‍ എന്നിവര്‍ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. അത് ടീമിന് ഏറെ ഗുണം ചെയ്തു” മുഷ്ഫിഖര്‍ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ മത്സരം 33 റണ്‍സിനാണ് ബംഗ്ലാദേശ് ജയിച്ചു കയറിയത്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 258 റണ്‍സിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 224 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മത്സരത്തില്‍ മുഷ്ഫിഖര്‍ റഹിം 84 റണ്‍സ് നേടി.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം