Ipl

ഹിറ്റ്മാനോ അതോ ഡക്ക്മാനോ, രോഹിതിന് നാണക്കേടിന്റെ റെക്കോഡ്

ഐപിഎല്ലിലെ ആവേശ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ പരാജയപ്പെട്ടതോടെ തുടർച്ചയായി 7 മത്സരങ്ങൾ തോൽക്കുക എന്ന നാണക്കേടിന്റെ റെക്കോർഡിൽ എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. പിന്നാലെ കുനിന്മേൽ കുരു എന്ന് പറയുന്ന പോലെ രോഹിതിനെ തേടി എത്തിയിരിക്കുന്നത് മറ്റൊരു മോശം റെക്കോർഡ്

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ പൂജ്യനായി പുറത്തായ താരമെന്ന ആരും ആഗ്രഹിക്കാത്ത റെക്കോർഡാണ് കിട്ടിയിരിക്കുന്നത്. 14ാം തവണയാണ് ഡക്കായി താരം പുറത്താകുന്നത്. നേരത്തേ 13 ഡെക്കുകളുമായി ആറു താരങ്ങല്‍ക്കൊപ്പമായിരുന്നു രോഹിത്. പക്ഷെ സിഎസ്‌കെയ്‌ക്കെതിരേ ഡെക്കായതോടെ ഹിറ്റ്മാന്‍ അവരെ പിന്തള്ളി ഡെക്കിലെ പുതിയ കിങായി മാറിയിരിക്കുകയാണ്. പിയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്, മന്‍ദീപ് സിങ്, പാര്‍ഥീവ് പട്ടേല്‍, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു എന്നിവരാണ് 13 വീതം ഡെക്കുകളുമായി രോഹിത്തിന്റെ പിറകിലുള്ളത്.

രണ്ടു ബോളുകളുടെ ആയുസ് മാത്രമേ ഹിറ്റ്മാന് ഇന്നലെ ഉണ്ടായിരുനൊള്ളു. മുകേഷ് ചൗധരിയാണ് മുംബൈ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ രോഹിത്തിനെ പുറത്താക്കിയത്.

ഈ സീസണിലെ മോശം ഫോമിൽ നിന്ന് താരം ഇന്നലെ കരകയറുമെന്നാണ് ആരാധകർ വിശ്വസിച്ചത്. ഇന്‍സ്വിങ് ചെയ്ത ബോളിലാണ് രോഹിത് വീണത്. മുന്നോട്ട് പുഷ് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ കണക്കുകൂട്ടല്‍ പിഴച്ചു. ബോള്‍ നേരെ മിഡ് ഓണില്‍ മിച്ചെല്‍ സാന്റ്‌നറുടെ കൈകളിലേക്കാണ് വന്നത്.

ഈ തോൽവിയോടെ ക്യാപ്റ്റൻസി സ്ഥാനം വരെ ചോദ്യം ചെയ്യപെട്ടിരിക്കുകയാണ്.

Latest Stories

എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

ജൂൺ 4ന് ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ; യുപിയിൽ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്‌

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ആ താരത്തെ ഞങ്ങളുടെ നാട്ടിൽ നല്ല അത്ര നല്ല കാരണത്താൽ അല്ല അറിയപ്പെടുന്നത്, അവൻ തെറ്റായ രീതിയിൽ മാത്രം പ്രിയപ്പെട്ടവൻ: ഗൗതം ഗംഭീർ

പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തും; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്