രഞ്ജി ട്രോഫിയിൽ പിറന്നത് ചരിത്രം, പത്താം വിക്കറ്റിൽ പിറന്നത് അപൂർവ സംഭവം; ജോ റൂട്ടും ആൻഡേഴ്സണും രക്ഷപെട്ടത് ഭാഗ്യത്തിന്; മത്സരത്തിൽ സംഭവിച്ചത് ഇങ്ങനെ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ പിറന്നിരിക്കുന്നത് അപൂർവ റെക്കോർഡാണ്. മുംബൈ താരങ്ങളായ തനുഷ് കോട്യാനും തുഷാർ ദേശ്പാണ്ഡെയും 10-ാം വിക്കറ്റിൽ 194 റൺസ് കൂട്ടിച്ചേർത്തു. ബറോഡയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൻ്റെ ക്വാർട്ടർ ഫൈനലിലെ രണ്ടാം ഇന്നിങ്ങ്സിലായിരുന്നു മുംബെ താരങ്ങളുടെ റെക്കോർഡ് പ്രകടനം. ഇത് രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയർന്ന 10 ആം വിക്കറ്റ് കൂട്ടുകെട്ടാണ്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാൽ അവിടെയുള്ള ഏറ്റവും ഉയർന്ന 10 ആം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോർഡും ഇവർ സ്വന്തമാക്കേണ്ടത് ആയിരുന്നു. അത് 5 റൺ മാത്രം അകലെയാണ് മുംബൈ ബാറ്ററുമാർക്ക് നഷ്ടമായത്.

മത്സരത്തിലേക്ക് വന്നാൽ മുംബൈ ആദ്യ ഇന്നിങ്സിൽ പുറത്തായത് 384 റൺസ് എടുത്താണ്. ബറോഡയുടെ മറുപടിയാകട്ടെ 348 റൺസിൽ അവസാനിച്ചു. 36 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്ങ്സിന് ഇറങ്ങിയ മുംബൈ ഒരു ഘട്ടത്തിൽ ഒമ്പതിന് 337 റൺസെന്ന നിലയിയിൽ നിൽക്കുക ആയിരുന്നു. ആ സമയത്താണ് എതിരാളികളെ ഞെട്ടിച്ചുകൊണ്ട് തനുഷ് കോട്യാനും തുഷാർ ദേശ്പാണ്ഡെയും ക്രീസിൽ ഒന്നിച്ച് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. മറ്റൊരു നേട്ടവും കൂടി ഇരുവരും സ്വന്തമാക്കി. ക്രിക്കറ്റിൽ അങ്ങനെ ഇങ്ങനെ ഒന്നും കാണാത്ത ഒന്നാണ് 10 ആം വിക്കറ്റിലും 11 ആം വിക്കറ്റിലും ക്രീസിൽ എത്തുന്ന താരങ്ങൾ സെഞ്ച്വറി നേടുന്നത്. തുഷാർ 123 റൺ എടുത്ത് പുറത്തായപ്പോൾ തനുഷ് 120 റൺ നേടി.

റെക്കോർഡ് നേട്ടമൊക്കെ ടീം സ്വന്തമാക്കിയെങ്കിലും മത്സരം സമനിലയിൽ അവാസാനിക്കുകയാണ് ചെയ്തത്. എന്നാൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത് മുംബൈക്ക് ഗുണം ചെയ്യുകയും ചെയ്തു. എന്തായാലും റെക്കോർഡ് നേട്ടത്തിന് പിന്നാലെ ഇരു താരങ്ങൾക്കും ക്രിക്കറ്റിന്റെ പല കോണുകളിൽ നിന്നും അഭിനന്ദനങൾ കിട്ടുന്നു.

2014ൽ ഇന്ത്യക്ക് എതിരെ താരങ്ങളായ ജോ റൂട്ടും ജെയിംസ് ആൻഡേഴ്സണും കൂട്ടിച്ചേർത്ത 198 റൺസാണ് ക്രിക്കറ്റ് ചരിത്രത്തിലെ 10-ാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. എന്നാൽ തുഷാർ പുറത്തായോടെ ഈ റെക്കോർഡ് സ്വന്തമാക്കാനുള്ള മോഹം അവസാനിക്കുക ആയിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം