ഇന്ത്യ-അഫ്ഗാന്‍ ടെസ്റ്റ് പോരാട്ടത്തിന്റെ വേദിയും തീയ്യതിയും പുറത്ത്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന അഫ്ഗാനിസ്ഥാന്‍ ആദ്യ ടെസ്റ്റ് അരങ്ങേറ്റത്തിനുളള വേദിയും തീയ്യതിയും നിശ്ചയിച്ചു. ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന മത്സരം ഈ വര്‍ഷം ജൂണ്‍ 14ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നടക്കുക.

കഴിഞ്ഞ വര്‍ഷമാണ് അയര്‍ലന്‍ഡിനൊപ്പം അഫ്ഗാനിസ്ഥാനും ടെസ്റ്റ് പദവി ലഭിച്ചത്. ഇതോടെ ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ച രാജ്യങ്ങളുടെ എണ്ണം 12 ആയി ഉയര്‍ന്നിരുന്നു.

ഇന്ത്യ-അഫ്ഗാന്‍ ഊഷ്മള നയതന്ത്രബന്ധവും ഇന്ത്യയ്്ക്ക് അഫ്ഗാനിലുളള താല്‍പര്യങ്ങളുമാണ് ആദ്യ പോരാട്ടത്തിന് തന്നെ അഫ്ഗാന് ടീം ഇന്ത്യയെ എഥിരാളികളായി ലഭിച്ചത്. മികച്ച താരങ്ങളുളള അഫ്ഗാനിസ്ഥാന്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് വരുന്ന ക്രിക്കറ്റ് രാജ്യമായാണ് വിലയിരുത്തുന്നത്.

റാഷ്ദ് ഖാന്‍, ഷെഹ്‌സാദ്, മുഹമ്മദ് നബി എന്നിവരാണ് അഫ്ഗാന്റെ ലോകമറിയുന്ന താരങ്ങള്‍. ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തിന് 13 അഫ്ഗാന്‍ താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അവരുടെ സ്റ്റാര്‍ സ്പിന്നറായ റാഷിദ് ഖാന്റെ അടിസ്ഥാന വില 2 കോടി രൂപയാണ്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...