രാജസ്ഥാനായി ഉഴപ്പിയെങ്കിലും അമേരിക്കൻ ലീ​ഗിൽ മിന്നൽ ഫിനിഷിങ്ങുമായി ഹെറ്റ്മെയർ, എന്നാലും ഇത് ഞങ്ങളോട് വേണ്ടായിരുന്നുവെന്ന് ആർആർ ഫാൻസ്

ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി നിർണായക മത്സരങ്ങളിൽ തിളങ്ങാതിരുന്നതോടെ ആരാധകരിൽ നിന്നും വലിയ വിമർശനമേറ്റു വാങ്ങിയ താരമാണ് ഷിമ്രോൺ ഹെറ്റ്മെയർ. ഫിനിഷറായി ടീമിൽ ഉൾപ്പെടുത്തിയിരുന്ന താരം ചില പ്രധാന മത്സരങ്ങളിൽ ടീമിനെ ജയിപ്പിക്കാതിരുന്നതോടെ രാജസ്ഥാൻ ടീം ടൂർണമെൻ‌റിൽ  പിന്നിലായി. ഐപിഎല്ലിൽ നിരാശപ്പെടുത്തിയ താരം ഇപ്പോൾ അമേരിക്കയിൽ നടക്കുന്ന മേജർ ലീഗ് ക്രിക്കറ്റിൽ തിളങ്ങിയിരിക്കുകയാണ്. അമേരിക്കൻ ലീഗിലെ ഏറ്റവും ആവേശകരമായ ഫിനിഷിങ്ങാണ് ഹെറ്റ്‌മെയർ കാഴ്ചവച്ചിരിക്കുന്നത്.

മേജർ ലീഗ് ക്രിക്കറ്റിൽ സിയാറ്റിൽ ഓർക്കസ് ടീം താരമാണ് ഹെറ്റ്മെയർ. എംഐ ന്യൂയോർക്കിനെതിരായ മത്സരത്തിലാണ് അവസാന പന്തിൽ സിക്സർ നേടി ഹെറ്റി തന്റെ ടീമിനെ വിജയത്തിലെത്തിച്ചത്. കീറോൺ പൊള്ളാർഡിന്റെ പന്തിലായിരുന്നു ഹെറ്റ്മെയറിന്റെ മിന്നൽ ഫിനിഷിങ്. എം ഐ ന്യൂയോർക്ക് ഉയർത്തിയ 238 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓർക്കസ് ടീമിനായി ആറാമനായി ഇറങ്ങി 40 പന്തിൽ പുറത്താകാതെ 97 റൺസാണ് ഹെറ്റ്മെയർ എടുത്തത്.

മത്സരത്തിൽ മൂന്ന് വിക്കറ്റ് ജയമാണ് ഹെറ്റ്മെയറിന്റെ ടീം നേടിയത്. നിക്കോളാസ് പുരാൻ‌ നേടിയ സെഞ്ച്വറിയുടെ പിൻബലത്തിലാണ് കളിയിൽ എംഐ ന്യൂയോർക്ക്, സിയാറ്റിൽ ഓർക്കസിനെതിരെ 237 റൺസടിച്ചത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഹെറ്റ്മെയർ കളിയിൽ നിറഞ്ഞാടിയതോടെ വിജയം സിയാറ്റിൽ ഓർക്കസ് ടീമിനൊപ്പമായി.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും