'ആ ക്യാച്ച് വിട്ടുകളഞ്ഞിരുന്നെങ്കില്‍ പിന്നെ അവന്‍ എന്റെ ടീമില്‍ ഉണ്ടാകുമായിരുന്നില്ല'; ഞെട്ടിച്ച് രോഹിത്

ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട വിജയത്തില്‍ നിര്‍മായകമായത് ഫൈനല്‍ ഓവറിലെ സൂര്യകുമാര്‍ യാദവിന്റെ സ്റ്റന്നിംഗ് ക്യാച്ചായിരുന്നു. ബൗണ്ടറി ലൈനിനു അരികില്‍ വെച്ചായിരുന്നു സൂര്യകുമാര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ഡേവിഡ് മില്ലറെ പവലിയനിലേക്ക് മടക്കിയത്. ഇപ്പോഴിതാ ഈ ക്യാച്ച് സൂര്യ പാഴാക്കിയിരുന്നെങ്കില്‍ എന്താണ് സംഭവിക്കുകയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ്മ.

രോഹിത്തുള്‍പ്പെടെയുള്ള ഇന്ത്യന്‍ ടീമിലെ ചില താരങ്ങളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വീട്ടിലേക്കു ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഇവിടെ വെച്ച് സംസാരിക്കവെയാണ് സൂര്യയുടെ ക്യാച്ചിനെക്കുറിച്ച് രോഹിത് സംസാരിച്ചത്.

ആ ക്യാച്ച് സൂര്യ പാഴാക്കിയിരുന്നെങ്കില്‍ ടീമില്‍ നിന്നും അദ്ദേഹത്തെ താന്‍ പുറത്താക്കിയേനെയെന്നാണ് തമാശരൂപേണ രോഹിത് പറഞ്ഞത്. അവന്‍ അതു കൈയ്ക്കുള്ളിലാക്കിയത് നന്നായി. അല്ലായിരുന്നെങ്കില്‍ ഞാന്‍ അവനെ ടീമില്‍ നിന്നും ഒഴിവാക്കുമായിരുന്നുവെന്നു രോഹിത് മറാത്തി ഭാഷയില്‍ ചെറു ചിരിയോടെ വ്യക്തമാക്കി.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുള്‍പ്പെടെയുള്ളവര്‍ ഇതുകേട്ട് ചിരിക്കുകയും ചെയ്തു.

Latest Stories

'ബാഴ്‌സലോണയിൽ ഊബർ ടാക്‌സി ഓടിച്ച് ജീവിക്കണം'; റിട്ടയർമെന്റ് പ്ലാനിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

'പലസ്‌തീനെ രാജ്യമായി അംഗീകരിക്കും'; ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിന്റെ നിർണായക പ്രഖ്യാപനം, ജി7 രാജ്യങ്ങളിൽ ആദ്യം

ഗോവിന്ദച്ചാമി പിടിയിലായത് തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും; പൊലീസ് വീട് വളഞ്ഞപ്പോൾ കിണറ്റിലേക്ക് ചാടി ഒളിച്ചു

‘വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം, നേതാക്കൾ ഇങ്ങനെ നിലപാടെടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകും'; പി ജെ കുര്യൻ

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ; കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായെന്ന് സ്ഥിരീകരണം

ജയിൽ ചാടിയത് സെല്ലിലെ അഴികൾ മുറിച്ച്; തുണികൾ കൂട്ടിക്കെട്ടി കയറാക്കി മതിലിൽ നിന്ന് താഴേക്കിറങ്ങി, ഗോവിന്ദച്ചാമിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചു?

ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

ചാത്തൻപാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ അപകടം; 200 അടി താഴ്ചയുള്ള കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ അഭിവൃദ്ധിപ്പെടേണ്ടത് യുഎസിന്റെ ആവശ്യം; സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ട്രംപ്