'ഞാന്‍ ഈ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം അവനെ സെലക്ട് ചെയ്യില്ല'; തനിക്ക് നേരിടേണ്ടിവന്ന അവഗണന വെളിപ്പെടുത്തി ഷമി

ആഭ്യന്തര ക്രിക്കറ്റില്‍ ജന്മാനാടായ ഉത്തര്‍പ്രദേശിനെ (യുപി) പ്രതിനിധീകരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സ്റ്റാര്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഷമി ജനിച്ച് വളര്‍ന്നത് യുപിയിലാണ്. പക്ഷേ അദ്ദേഹം ആഭ്യന്തര മത്സരങ്ങളില്‍ ബംഗാളിനെ പ്രതിനിധീകരിച്ചാണ് കളിക്കുന്നത്. അടുത്തിടെ പ്യൂമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, രഞ്ജി ട്രോഫിയില്‍ സ്വന്തം സംസ്ഥാനത്തിനായി കളിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ മികച്ച പ്രകടനങ്ങള്‍ക്കിടയിലും ട്രയല്‍സില്‍ ആവര്‍ത്തിച്ചുള്ള തിരസ്‌കരണം താന്‍ നേടിട്ടെന്നും ഷമി വെളിപ്പെടുത്തി.

ഞാന്‍ 2 വര്‍ഷത്തോളം യുപി രഞ്ജി ട്രോഫി ടീമിനായി ട്രയല്‍സ് കളിക്കാന്‍ പോയിരുന്നു, എന്നാല്‍ അവസാന റൗണ്ടില്‍ എത്തുമ്പോഴെല്ലാം അവര്‍ എന്നെ പുറത്താക്കുകയായിരുന്നു. ആദ്യ വര്‍ഷം ട്രയല്‍സിന് ശേഷം എന്നെ തിരഞ്ഞെടുക്കാതിരുന്നപ്പോള്‍, അത് സ്വാഭാവികമാണെന്ന് ഞാന്‍ കരുതി. അടുത്ത തവണ വീണ്ടും ചെല്ലാമെന്ന് കരുതി, പക്ഷേ അടുത്ത വര്‍ഷം അത് തന്നെ ആവര്‍ത്തിച്ചു.

തിരഞ്ഞെടുക്കാത്തതിന്റെ കാരണം തിരക്കിയ സഹോദരന് സെലക്ടര്‍ നല്‍കിയ മറുപടിയും താരം പങ്കുവച്ചു. ‘അന്ന് എന്റെ സഹോദരന്‍ എന്നോടൊപ്പം താമസിച്ചിരുന്നു. അവര്‍ ചുമതലയുള്ള ഒരു മേധാവിയുമായി സംസാരിച്ചു. ജീവിതത്തില്‍ ഇതുവരെ ലഭിക്കാത്ത പ്രതികരണമാണ് അന്ന് സഹോദരന് ലഭിച്ചത്. ‘എന്റെ കസേര തെറിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ ആ പയ്യനെ സെലക്ട് ചെയ്യും. അല്ലെങ്കില്‍ ക്ഷമിക്കണം’, ഷമി വെളിപ്പെടുത്തി.

ഈ അവഗണനയില്‍ മനംനൊന്ത് കൊല്‍ക്കത്തയിലേക്ക് ചേക്കേറിയ ഷമി ബംഗാളിനുവേണ്ടി കളിച്ച് ഇന്ത്യന്‍ ടീമിലെത്തി. പതിനഞ്ചാം വയസിലാണ് ഷമി കൊല്‍ക്കത്തയിലേക്ക് കുടിയേറിയത്. അവിടെ നിരന്തരമായ കഠിന പരിശീലനത്തിന്റെയും, ശ്രമങ്ങളുടെയും ഒടുവില്‍ ഷമി അണ്ടര്‍-22 ബംഗാള്‍ ടീമില്‍ ഇടം നേടി. പിന്നീട് രഞ്ജി ട്രോഫിയിലും അവര്‍ക്ക് വേണ്ടി കളിച്ച ഷമി ഗാംഗുലിയുടെയും ശ്രദ്ധയില്‍പ്പെട്ടു.

ബംഗാളിന് രഞ്ജി ട്രോഫിയ്ക്ക് പുറമെ, ദുലീപ് ട്രോഫി, ഇറാനി ട്രോഫി തുടങ്ങിയ പ്രധാന ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ തന്റെ മികവ് തെളിയിച്ചതോടെ താരത്തിന് ഇന്ത്യ എ ടീമിലേക്ക് വിളിവന്നു. പിന്നീട് അങ്ങോട്ട് ഷമിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Latest Stories

കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും ഇടിഞ്ഞുവീണു; സര്‍വീസ് റോഡിൽ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ബിജെപി മത്സരിക്കേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്, മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധം

IPL 2025: ധോണിയോട് ആ സമയത്ത് സംസാരിക്കാൻ എനിക്ക് ഇപ്പോൾ പേടി, അന്ന് 2005 ൽ....; തുറന്നടിച്ച് രവീന്ദ്ര ജഡേജ

'ഒന്നാന്തരം ബലൂണ്‍ തരാം..'; സൈബറിടത്ത് ഹിറ്റ് ആയ അഞ്ചുവയസുകാരി ഇതാണ്...

'നിലമ്പൂർ വലതുപക്ഷ കോട്ടയല്ല, രാഷ്ട്രീയ വഞ്ചനക്കെതിരെ അവർ വിധിയെഴുതും'; എംവി ​ഗോവിന്ദൻ

യുഎസ് സർക്കാരിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്ക്; പ്രഖ്യാപനം ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ

RCB UPDATES: ഈ ചെറുക്കൻ ഭയങ്കര ശല്യമാണ് മക്കളെ, ഇയാളോട് ഏത് സമയവും....; തുറന്നടിച്ച് വിരാട് കോഹ്‌ലി

യുപിഎ കാലത്ത് മന്‍മോഹന്‍ സിങ്ങ് പലതവണ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വിസ്മരിക്കുന്നു; ശശി തരൂര്‍ വിദേശത്ത് മോദി സ്തുതി മാത്രം നടത്തുന്നു; രൂക്ഷമായി വിമര്‍ശച്ച് കോണ്‍ഗ്രസ്

എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി, പലരും ജീവപര്യന്ത്യം മോഹിച്ചു, എനിക്ക് വേണ്ടി ഹാജരായത് എന്നേക്കാള്‍ ജൂനിയര്‍ ആയ മിടുക്കി: അഖില്‍ മാരാര്‍

CRICKET NEWS: എടാ ഇത് ക്രിക്കറ്റ് ആണ് ബോക്സിങ് അല്ല, കളത്തിൽ ഏറ്റുമുട്ടി സൗത്താഫ്രിക്ക ബംഗ്ലാദേശ് താരങ്ങൾ; സംഭവം ഇങ്ങനെ