'അവനായിരുന്നു ശരി'; ആദ്യ ഏകദിനത്തിലെ തോല്‍വിയില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസ്

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിയില്‍ പ്രതികരിച്ച് ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്. മത്സരത്തില്‍ ഓസീസ് ബാറ്റിംഗ് നിര വിവേകത്തോടെ കളിക്കേണ്ടിയിരുന്നെന്ന് താരം പറഞ്ഞു. മത്സരത്തില്‍ കെഎല്‍ രാഹുലിന്റെ ബാറ്റിംഗ് രീതിയയായിരുന്നു ശരിയെന്ന് സ്റ്റോയിനിസ് പറഞ്ഞു.

‘മിച്ച് ബാറ്റ് ചെയ്യുന്ന രീതിയും മികച്ച ഷോട്ടുകളും കണ്ട് ഞങ്ങള്‍ ഒരു പരിധി വരെ ഭ്രമിച്ചു പോയി. ഒരു സമയത്ത് സ്‌കോര്‍ ആവശ്യത്തേക്കാള്‍ ഉയര്‍ന്നതായി കരുതി. പക്ഷേ വേഗത്തിലെല്ലാം മാറിമറിഞ്ഞു. സാഹചര്യം മനസിലാക്കി വിവേകത്തോടെ കളിക്കേണ്ടിയിരുന്നു. ഇവിടെ കെഎല്ലിന്റെ ബാറ്റിംഗ് രീതിയും ബ്ലൂപ്രിന്റും ശരിയായിരുന്നുവെന്ന് ഞാന്‍ കരുതുന്നു സ്റ്റോയ്‌നിസ് പറഞ്ഞു.

മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരകമായ ഓപ്പണിംഗ് സ്പെല്ലിനെ മറികടന്ന് ക്ഷമയോടെ കളിച്ച രാഹുല്‍ 16-3 എന്ന സ്‌കോറില്‍നിന്ന് ഇന്ത്യയ്ക്കായി രണ്ട് സുപ്രധാന കൂട്ടുകെട്ടുകള്‍ പങ്കിട്ടു. കീപ്പര്‍-ബാറ്റര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം 44 റണ്‍സും തുടര്‍ന്ന് ജഡേജയ്ക്കൊപ്പം 108 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തു. 91 പന്തില്‍ ഏഴു ഫോറും ഒരു സിക്സും സഹിതം 75 റണ്‍സുമായി രാഹുല്‍ മത്സരത്തില്‍ പുറത്താകാതെ നിന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ജയിച്ച് കയറിയത്. ഓസീസ് മുന്നോട്ടുവെച്ച 189 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യ 39.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തുടക്കത്തില്‍ വിറച്ച് ഇന്ത്യയെ കെ.എല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് വിജയതീരത്തണച്ചത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും