നാലാം നമ്പറിൽ അദ്ദേഹം കളിക്കണം, ലോകകപ്പ് ടീം സെറ്റ് ആകാൻ അവൻ തന്നെ വേണം; നിർദേശവുമായി ശിഖർ ധവാൻ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അനുഭവം വെച്ച് നോക്കുമ്പോൾ അല്ലെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ സംസാരിക്കുമ്പോൾ 2023 ഐസിസി ലോകകപ്പിൽ സൂര്യകുമാർ യാദവ് തന്നെ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം എന്ന് ശിഖർ ധവാൻ പറയുന്നു. ഏറെ നാളായി ഇന്ത്യക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ബാറ്റിംഗ് പൊസിഷൻ തന്ന്നെയാണ് നമ്പർ 4 .

പരിചയസമ്പന്നരായ കളിക്കാരും ഹോം സാഹചര്യങ്ങളും കാരണം ഇന്ത്യക്ക് ലോകകപ്പിൽ വിജയിക്കാനുള്ള സാധ്യതയുണ്ടെന്ന് ധവാൻ വിശ്വസിക്കുന്നു. ശ്രേയസ് അയ്യരുടെ പങ്കാളിത്തം സംശയത്തിലായതോടെ, സ്കൈയും സഞ്ജു സാംസണുമാണ് മുൻനിരയിലുള്ളത്.

“സൂര്യകുമാർ യാദവ് ഒരു പരിചയസമ്പന്നനായ ക്രിക്കറ്റ് കളിക്കാരനായതിനാലും കുറച്ചുകാലമായി ടീമിന്റെ ഭാഗമായതിനാലും, അദ്ദേഹം നാലാം നമ്പറിൽ കളിക്കാനാണ് ഞാൻ പറയുന്നത്. നാലാം നമ്പറിൽ ഇറങ്ങി കൂടുതൽ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്ത ടീമിന്റെ സ്കോറിന് റേറ്റ് വർധിപ്പിക്കാൻ സൂര്യക്ക് സാധിക്കും” അദ്ദേഹം പിടിഐയോട് പറഞ്ഞു.

ലോകകപ്പിലെ ശുഭ്മാൻ ഗില്ലിന്റെ പ്രകടനവും ഞാൻ ഉറ്റുനോക്കുന്നു. കഴിഞ്ഞ എഡിഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത് ശർമ്മയായിരിക്കും ഈ വർഷം ശ്രദ്ധിക്കേണ്ട മറ്റൊരു താരം,” ധവാൻ കൂട്ടിച്ചേർത്തു.

കിട്ടിയ അവസരങ്ങളിൽ ഒന്നും തന്നെ ഏകദിനത്തിൽ അത്രയൊന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത താരമാണ് സൂര്യകുമാർ എന്നത് ശ്രദ്ധിക്കണം. അതിനാൽ തന്നെ താരത്തെ ലോകകപ്പ് ടീമിൽ വേണ്ട എന്ന ആവശ്യവും ശക്തമാണ്.

Latest Stories

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ