മൂന്നേ മൂന്ന് ഓവർ അടിച്ചെടുത്തത് തകർപ്പൻ സെഞ്ച്വറി, കളിയാക്കൽ കേട്ടപ്പോൾ ഉള്ള വാശിയിൽ പിറന്ന നേട്ടം ഇങ്ങനെ

ക്രിക്കറ്റിൽ പിറന്നിരിക്കുന്ന ചില റെക്കോഡുകൾ ഒകെ വിശ്വസിക്കാൻ വളരെ ഏറെ ബുദ്ധിമുട്ട് ഉളവായാണ്. അനേകം റെക്കോഡുകളുടെ ഉടമയായ സർ ഡൊണാൾഡ് ബ്രാഡ്മാൻ അത്തരത്തിൽ ഒരു കൗതുക റെക്കോഡിന് ഉടമയാണ്. 1931ൽ ബ്ലാക്ക്‌ഹീത്തും ലിത്‌ഗോയും തമ്മിലുള്ള മത്സരത്തിൽ സർ ഡോൺ ബ്രാഡ്‌മാൻ വെറും 3 ഓവറിൽ നിന്ന് സെഞ്ച്വറി നേടിയതായി പറയപ്പെടുന്നു. ബ്ലാക്ക്ഹീത്തിന് വേണ്ടി കളിക്കുമ്പോൾ, അന്നത്തെ 23-കാരൻ വെറും 18 മിനിറ്റിനുള്ളിൽ തന്റെ സെഞ്ച്വറി തികച്ചത്. 8 പന്തുകളുള്ള ഒരു ഓവർ ആയിരുന്നു ആയിരുന്നു ആ സമയം .

ബിൽ ബ്ലാക്ക് എന്ന ഒരു പ്രാദേശിക ബൗളർ ആണ് അടുത്ത ഓവർ എറിയാൻ എത്തിയത്. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ബ്ലാക്ക് തന്നെ പുറത്താക്കിയ കാര്യം ലിത്‌ഗോ വിക്കറ്റ് കീപ്പർ ലിയോ വാട്ടേഴ്‌സ് ബ്രാഡ്മാനെ ഓർമ്മിപ്പിച്ചു. വാട്ടേഴ്‌സിന്റെ കളിയാക്കൽ കേട്ടിട്ട് പ്രകോപിതനായ ബ്രാഡ്‌മാൻ, ബ്ലാക്കിനെ തല്ലി ഓടിച്ചു. ഒരു ഓവറിൽ 33 റൺസാണ് നേടിയത്. ഓവർ ഇങ്ങനെ- 66424461.

അടുത്ത ഓവർ ഹോറി ബേക്കർ എറിഞ്ഞു, മുൻ ഓവറിലെ അവസാന പന്തിൽ സിംഗിൾ സ്കോർ നേടിയതിനാൽ ബ്രാഡ്മാൻ തന്നെ വീണ്ടും സ്‌ട്രൈക്കിലെത്തി. ബ്ലാക്കിന്റെ ഓവറിൽ ബ്രാഡ്മാൻ 40 റൺസ് (64466464) നേടിയപ്പോൾ,ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന ചിന്തയിൽ ആയിരുന്നു ബോളർ.

ആകെ, 3 ഓവറിൽ നിന്ന് 102 റൺസ് പിറന്നു, അതിൽ 100 ​​റൺസും ബ്രാഡ്മാന്റെ ബാറ്റിൽ നിന്നാണ്. മത്സരത്തിൽ 29 ഫോറും 14 സിക്‌സും സഹിതം 256 റൺസിന് അദ്ദേഹം പുറത്തായി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ