Ipl

അയാൾ ഒരു സ്വർണമാണ്, സൂപ്പർ താരത്തെ കുറിച്ച് ഇയാൻ ബിഷപ്പ്

ഇന്ത്യൻ ടീമിലേക്ക് പോലും ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് സംശയിച്ച ഒരു കാലം ഉണ്ടായിരുന്നു ഹാർദിക്കിന്. ആ അവസ്ഥയിൽ നിന്ന് ഇപ്പോൾ താരത്തെ ഭാവി ഇന്ത്യൻ ടീമിന്റെ നായകൻ എന്നാണ് ആരാധകർ പറയുന്നത്. ഐ.പി.എൽ ജേതാക്കളായ ഗുജറാത്തിന്റെ നായകൻ ആയതോടെയാണ് താരത്തിന്റെ ജാതകം തെളിഞ്ഞത്.

തിങ്ങിനിറഞ്ഞ ഹോം ആരാധകർക്ക് മുന്നിൽ ഫൈനലിൽ സഞ്ജു സാംസൺ, ജോസ് ബട്ട്‌ലർ, ഷിമ്രോൺ ഹെറ്റ്‌മെയർ എന്നിവരുടെ പ്രധാന വിക്കറ്റുകൾ താരം വീഴ്ത്തി, ബാറ്റുകൊണ്ടും ബൗളുകൊണ്ടും മികച്ച പ്രകടനമാണ് താരം നടത്തിയത്.

കഴിഞ്ഞ വർഷം ഐസിസി ടി20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിനാൽ ഈ സീസണിലേക്ക് വരുന്നതിന് മുമ്പ് പാണ്ഡ്യയ്ക്ക് കാര്യമായൊരു പ്രതീക്ഷയും ഇല്ലായിരുന്നു. ഇനി ബൗൾ എറിയുമോ എന്നുള്ള കാര്യം സംശയം ആയ സാഹചര്യത്തിലായിരുന്നു ഫൈനലിലെ പ്രകടനമെന്ന് ഓർക്കണം.

മോശം ഫോം കാരണം തന്നെ മുംബൈ ഇന്ത്യൻസ് താരത്തെ നിലനിർത്തിയിരുന്നില്ല. എന്തായാലും തന്റെ വിമർശകർക്കുള്ള മറുപടിയാണ് താരമിപ്പോൾ നൽകിയിരിക്കുന്നത്. ആശിഷ് നെഹ്‌റയാണ് തന്നിൽ മാറ്റം ഉണ്ടാക്കിയതെന്ന് താരം പറഞ്ഞിരുന്നു.

മുൻ വെസ്റ്റ് ഇൻഡീസ് പേസർ ഇയാൻ ബിഷപ്പ് ഹാർദിക്കിനെ പുകഴ്ത്തി ട്വിറ്ററിൽ കുറിച്ചു, പാണ്ഡ്യ ബൗൾ ചെയ്യാൻ തുടങ്ങിയാൽ ഏത് ടീമിനും വലിയ മുതൽക്കൂട്ടാണ്. ഗുജറാത്തിനെ അഭിനന്ധിച്ചുള്ള പോസ്റ്റിൽ താരം ഇങ്ങനെ പറഞ്ഞു.

” ബൗൾ കൂടി എറിയാൻ തുടങ്ങിയതിനാൽ തന്നെ പാണ്ഡ്യ സ്വർണമാണ്”

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ