'ഞാന്‍ കണ്ട ഏറ്റവും നിസ്വാര്‍ത്ഥ ഇന്ത്യന്‍ ക്രിക്കറ്റ് താരം അവനാണ്'; തുറന്നുപറഞ്ഞ് സൈമണ്‍ ഡൂള്‍

2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയയ്‌ക്കെതിരായ കരളലിയിക്കുന്ന തോല്‍വിക്ക് ശേഷം, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയര്‍ ക്രിക്കറ്റ് താരങ്ങളും മറ്റ് രണ്ട് ക്രിക്കറ്റ് താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തു. ശേഷം ഡിസംബര്‍ 26 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ മൂവരും തങ്ങളുടെ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ്.

ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിന് മുമ്പ് ന്യൂസിലന്‍ഡ് മുന്‍ താരം സൈമണ്‍ ഡൂള്‍ രോഹിത്തിനെ അഭിനന്ദിച്ച് രംഗത്തുവന്നു. താന്‍ കണ്ട ‘ഏറ്റവും നിസ്വാര്‍ത്ഥനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം’ രോഹിത്താണെന്ന് ഡൂള്‍ പറഞ്ഞു. തന്റെ ടീമിനെ വിജയിപ്പിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി അദ്ദേഹം ചെയ്തിട്ടുണ്ടെന്നും ഡൂള്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 10-18 മാസങ്ങളില്‍ രോഹിത് ശര്‍മ്മയെക്കുറിച്ച് ഞാന്‍ നിരീക്ഷിച്ച ഒരു കാര്യം, വളരെക്കാലമായി ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നിസ്വാര്‍ത്ഥനായ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ അദ്ദേഹമായിരിക്കും. തന്റെ ടീമിന്റെ വിജയത്തിനായി സാധ്യമായതെല്ലാം അദ്ദേഹം ചെയ്തു. ടീമിലെ മറ്റുള്ളവരെ അവര്‍ കളിക്കുന്ന രീതിയില്‍ കളിക്കാന്‍ അനുവദിക്കുന്നതിനാണ് അദ്ദേഹം ഇങ്ങനെ കളിക്കുന്നത്.

ലോകകപ്പില്‍, അദ്ദേഹം ഓര്‍ഡറില്‍ നല്ല പ്രകടനം കാഴ്ചവെക്കുന്നത് ഞങ്ങള്‍ കണ്ടു. അത് മധ്യനിരയെ അവര്‍ കളിക്കുന്ന രീതിയില്‍ കളിക്കാന്‍ അനുവദിച്ചു. ആ ആക്രമണകാരിയായ രോഹിത് ശര്‍മ്മയെ ടെസ്റ്റ് മത്സരങ്ങളിലും നമുക്ക് കാണാന്‍ ആയേക്കും- ഡൂള്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്